മുഴപ്പിലങ്ങാട് ബീച്ച്
- Destination
- NuttyWays
- ©
ഏഷ്യയിലെ തന്നെ ഏറ്റവും നീളം ഉള്ള ഡ്രൈവ് ഇൻ ബീച്ച് ആണ് കണ്ണൂരിനും തലശേരിക്കും ഇടയ്ക്കുള്ള ദേശിയ പാതക്ക് സമാന്തരമായി കാണപ്പെടുന്ന ഈ കടൽത്തീരം.. BBC യുടെ ലോകത്തിലെ മികച്ച ഡ്രൈവ് ഇൻ ബീച്ചുകളുടെ ലിസ്റ്റിൽ ആറാമതായി കിടപ്പുണ്ട് കണ്ണൂരിലെ മുഴപ്പിലങ്ങാട് ബീച്ച് . അഞ്ചര കിലോമീറ്റർ നീളമുള്ള അർദ്ധവൃത്താകൃതി യിലുള്ള ഈ ബീച്ചിലെ നനവാർന്ന ഉറപ്പുള്ള മണലാണ് ഇതിലുടെ വണ്ടിയോടിക്കാൻ പ്രാപ്തമാക്കുന്നത് വാഹനങ്ങൾ ഓടുമ്പോൾ ടയറുകൾ പൂഴിയിൽ പതിഞ്ഞുപോകതെ സുഖമായി ഡ്രൈവ് ചെയ്യുവാൻ ഇവിടെ സാധിക്കുന്നു... ശാന്തമായ കടലും ധർമ്മടം തുരുത്തിന്റെ ദൂര കാഴ്ചയും തിരമാലകളെ കീറി മുറിച് ടായറുകൾ ചലിക്കുന്നതും മനോഹരമായ ഒരു അനൂഭൂതിയാണ്