എറണാകുളം

സഞ്ചാരികളുടെ സ്വർഗം എന്നുതന്നെ എറണാകുളത്തെ വിശേഷിപ്പിക്കാം. ബീച്ചുകളും മാളുകളും ഷോപ്പിങ്ങും മലയോരങ്ങളും കാടുകളും പുഴകളും ഒക്കെ ആയി ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ പ്രധാനപ്പെട്ട ഒരു സ്ഥലം ആണ് എറണാകുളം.

മട്ടാഞ്ചേരിയും ഫോർട്ട് കൊച്ചിയും ഉൾപ്പെടാത്ത ബാക്കി സ്ഥലങ്ങളെ ആണ് എറണാകുളം എന്ന് പറയുന്നത്. എറണാകുളം ടൌൺ, വൈപ്പിൻ, പറവൂർ, കോലഞ്ചേരി, കിഴക്കമ്പലം, പെരുമ്പാവൂർ, കോതമംഗലം അങ്ങിനെ പരന്നു കിടക്കുകയാണ് എറണാകുളം.

ഭൂതത്താൻ കെട്ട്, പാലിയം ഡച്ച് പാലസ്, ഹിൽപാലസ്, ചെറായി ബീച്ച്, ബോൾഗാട്ടി പാലസ്, മറൈൻ ഡ്രൈവ്, കുഴുപിള്ളി ബീച്ച്, തട്ടേക്കാട്‌, പൂയംകുട്ടി, ഇടമലയാർ, കടമക്കുടി, പിഴല, പാണിയേലി പോര്, കോടനാട്, കപ്രിക്കാട്, മംഗളവനം, ഇഞ്ചതൊട്ടി തൂക്കുപാലം, കുട്ടമ്പുഴ - ആനക്കയം, അരീക്കൽ വെള്ളച്ചാട്ടം, അയ്യപ്പന്മുടി, പാഴൂർ തുക്കുപാലം, പള്ളിപ്പുറം കോട്ട, എഴാറ്റുമുഖം, ഇരിങ്ങോൾ കാവ്, ഇല്ലിത്തോട്, കൊടികുത്തി മല, വടാട്ടുപാറ, മാലിപ്പുറം അക്വാ ഫാം, കൂറുമല, ബ്രോഡ് വേ ഇവയൊക്കെ ചില പ്രധാന ആകർഷണങ്ങൾ ആണ്.

Location : 9.9742064 , 76.2800094 View