കുമ്പളങ്ങി
- Destination
- NuttyWays
- ©
ഇന്ത്യയിലെ ആദ്യത്തെ മാതൃകാ വിനോദസഞ്ചാര ഗ്രാമം ആണ് കുമ്പളങ്ങി.
കേരളം കാണാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഇവിടത്തെ വീടുകളില്‍ താമസിച്ച ഗ്രാമവാസികളുടെ ജീവിതചര്യകള്‍ അടുത്തറിയാനുള്ള അവസരമാണ് കുമ്പളങ്ങിക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഇതോടോപ്പം പ്രാദേശികമായ സംസ്കാരവും, അചാരങ്ങലും വിശ്വാസങ്ങളും ഒക്കെ മനസിലാക്കാനും സഞ്ചാരികള്‍ക്ക് സാധിക്കും. വീടുകളില്‍ തന്നെ ലഭിക്കുന്ന പരമ്പരാഗതമായ ഭക്‍ഷ്യ വിഭവങ്ങളും കുമ്പളങ്ങി യാത്രയുടെ രുചി കൂട്ടും.
ഇതിന് പുറമേ പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച കുമ്പളങ്ങിയിലെ പ്രാഭാതങ്ങളും സായന്തന ദൃശ്യങ്ങളുമൊക്കെ സഞ്ചാരികള്‍ക്ക് അവിസ്മരണീയ അനുഭൂതിയാണ് സമ്മാനിക്കുന്നത്.