ജൂത തെരുവ്

കൊച്ചിയിലെ മലബാര്‍ യഹൂദര്‍ 1568-ല്‍ നിര്‍മ്മിച്ച ജൂത പള്ളി അഥവാ പരദേശി സിനഗോഗാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

പഴയ സാധനങ്ങളുടെ ഒരു പറുദീസ ആണ് ജൂതത്തെരുവ്. ശിലായുഗത്തിലെ ആയുധങ്ങള്‍, പഴയ കാലത്തെ ടെലിഫോണ്‍, ഹാര്‍മോണിയം, ഒരു കാലത്ത് വീടുകളില്‍ പാട്ടിന്റെ തേന്‍മഴ പെയ്യുന്നതിന് കാരണക്കാരനായിരുന്ന ഗ്രാമഫോണ്‍ എന്നിവ സഞ്ചാരികളെ കാത്ത് കാലത്തിന്റെ ചരിത്രതുടപ്പുകള്‍ ഏറ്റുവാങ്ങി ഇവിടെയിരിക്കുന്നുണ്ട്.

യൂറോപ്യന്‍ ഭരണകാലത്തെ ക്രിസ്തുവിന്റെ പ്രതിമ ,അരുളിക്ക തുടങ്ങിയവയും ഇവിടുത്തെ കാഴ്ച്ചകളാണ്. മണ്ണെണ്ണ ഫാനും ഫ്രിഡ്ജും വ്യത്യസ്ത നിറഞ്ഞ കാഴ്ച്ചകൾ ആണ്.

Location : 9.9575267 , 76.2599954 View