ബോൾഗാട്ടി പാലസ്
- Destination
- NuttyWays
- ©
ഹോളണ്ടിനു പുറത്ത് ഡച്ചുകാർ പണികഴിപ്പിച്ചതിൽ ഏറ്റവും പഴക്കമുള്ള കൊട്ടാരമാണ് ഇത്. 1744-ൽ ഒരു ഡച്ച് വ്യാപാരിയാണ് ഈ കൊട്ടാരം നിർമ്മിച്ചത്. പിന്നീട് മനോഹരമായ പുൽത്തകിടി അടക്കം പല പരിഷ്കാരങ്ങളും നടത്തി ഈ കൊട്ടാരം മോടി കൂട്ടപ്പെട്ടു.
ഡച്ച് ഗവർണ്ണറുടെ ഔദ്യോഗിക വസതിയായി ഈ കൊട്ടാരം പീന്നീട് ഉപയോഗിക്കാൻ തുടങ്ങി. 1909-ൽ ഈ കൊട്ടാരം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി കൊച്ചി രാജാവ് പാട്ടത്തിനു വാങ്ങി. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് ഗവർണ്ണർമാരുടെ വസതിയായി ഈ കൊട്ടാരം. 1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചപ്പോൾ ഈ കൊട്ടാരം ഭാരതീയ ഭരണകൂടത്തിന്റെ ഭാഗമായി.
1976-ലാണ് കെ.ടി.ഡി.സി. ഈ കൊട്ടാരം ഏറ്റെടുത്തത്. പിന്നീട് ഇതൊരു ഹോട്ടലായി ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. മനോഹരമായ ഈ കൊട്ടാരം നിരവധി മലയാളചലച്ചിത്രങ്ങളുടെ ചിത്രീകരണത്തിനും വേദിയായിട്ടുണ്ട്.