കുത്തുങ്കൽ വെള്ളച്ചാട്ടം
- Destination
- NuttyWays
- ©
അകലെ നിന്ന് കാണുമ്പോൾ തോന്നുന്ന മനോഹാരിതയേക്കാൾ അടുക്കും തോറും കൂടുന്ന വശ്യതയായിരുന്നു ആ വെള്ളച്ചാട്ടത്തിന്. ഒറ്റ നോട്ടത്തിൽ ഓടിയെത്താവുന്ന ദൂരം തോന്നിക്കുന്ന ഈ ജലവിസ്മയം, അടുക്കും തോറും അകലുന്ന ഒരു കൊച്ചു പ്രഹേളിക കൂടി ആയിരുന്നു. എങ്കിലും ആ മനോഹാരിത തെന്നുന്ന പാറകൾക്കും, വാ തുറന്നിരിക്കുന്ന വലിയ കുഴികൾക്കും മുകളിലൂടെ എല്ലാവരെയും മാടി വിളിക്കും. വഴുക്കൽ ഉള്ള പാറകൾ ആണ് ശ്രദ്ധിക്കണം.
കുമളിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കു നെടുങ്കണ്ടം വഴി ചെമ്മണ്ണാര്‍ എത്തി ഏഴു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാലും നേര്യമംഗലത്തുനിന്ന് അടിമാലിയിലൂടെ രാജാക്കാട് എത്തി അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാലും കുത്തുങ്കലില്‍ എത്താം.
മൂന്നാറില്‍ എത്തുന്നവര്‍ക്കു തോക്കുപാറ- ആനച്ചാല്‍-കുഞ്ചിത്തണ്ണി വഴിയും രാജാക്കാട് എത്താം. വര്‍ഷകാലം മുതലുള്ള മൂന്നുനാലു മാസങ്ങളാണ് ഇവിടെ ടൂറിസത്തിന് അനുയോജ്യമായ സമയം.