തൊമ്മൻകുത്ത് വെള്ളച്ചാട്ടം
- Destination
- NuttyWays
- ©
ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള ഒരു വെള്ളച്ചാട്ടമാണ് തൊമ്മൻകുത്ത്. ഇതിനുപുറമേ, ഏഴുനിലക്കുത്ത് എന്ന മറ്റൊരു വെള്ളച്ചാട്ടം കൂടി സമീപപ്രദേശത്തു തന്നെയുണ്ട്. ഇവയ്ക്കിടയിലുള്ള പ്രവാഹപാതയിൽ പല തട്ടുകളായി ചെറു തടാകങ്ങളുമുണ്ട്. ഇവിടെ മുകളിലായുള്ള പരന്ന പാറപ്പുറത്തിരുന്നാൽ സ്വസ്ഥമായി വെള്ളച്ചാട്ടം കാണാം.
വേനൽക്കാലത്ത് ഇവിടം ട്രക്കിങ്ങ് നടത്തുന്നതിന് വളരെ അനുയോജ്യമാണ്. മഴക്കാലത്ത് അപകടസാധ്യത കൂടുതലാണ്.
ഇവിടം പണ്ട് ദേവസുന്ദരികളുടെ കുളിക്കടവായിരുന്നെന്നാണു് പ്രാദേശികമായി പ്രചാരമുള്ള ഐതിഹ്യം. തൊമ്മൻകുത്തിൽ നിന്നും ഒരു കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ചാൽ ഏഴുനിലക്കുത്തിലെത്താം.
തൊടുപുഴയിൽ നിന്നും കരിമണ്ണൂർ വഴി 19 കിലോമീറ്റർ ദൂരമാണ് ഇവിടെയ്ക്കുള്ളത്. എറണാകുളത്തുനിന്നും വരുമ്പോൾ മൂവാറ്റുപുഴ വണ്ണപ്പുറം വഴി 34 കിലോമീറ്റർ യാത്ര ചെയ്താൽ മതി.
പ്രകൃതി വസന്തം വിരിയിക്കുന്ന വെള്ളച്ചാട്ടങ്ങളുടെയും,ഗുഹകളുടെയും ആസ്ഥാനമായ തൊമ്മന്‍കുത്തിലേയ്ക്ക് ഒന്ന് പോയി നോക്കാം.
കൂവമലകുത്ത്,മുത്തി മുക്ക്,പളുങ്കന്‍ കുത്ത്,ചെകുത്താന്‍ കുത്ത്,തേന്‍ കുഴി കുത്ത്,ഏഴുനിലക്കുത്ത് എന്നിങ്ങനെ ഒന്‍പത് വെള്ളച്ചാട്ടങ്ങള്‍ കടന്ന് പത്താമത്തെ വെള്ളച്ചാട്ടമാണ് തൊമ്മന്‍കുത്ത്
ആദ്യകുത്തില്‍നിന്ന് പുഴയോരംചേര്‍ന്ന് ഒന്നരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഏഴുനില കുത്തിലെത്താം. ഇതിനു താഴെയായി സഞ്ചാരികള്‍ക്ക് പ്രകൃതിദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനു സൌകര്യപ്രദമായ പരന്ന പാറ സ്ഥിതി ചെയ്യുന്നു. ഈ പാറയെ ചുറ്റിയാണ് പുഴ ഒഴുകുന്നത്. ഇതിനു സമീപം വലിയ ഒരു കയമുണ്ട്. കയത്തിനു താഴെ തെളിനീരായി വെള്ളമൊഴുകുന്നു. ഇവിടെ നീരാടാന്‍ സഞ്ചാരികള്‍ക്ക് ഹരമാണ്. ഇതിന്റെ മറുവശത്ത് കോതമംഗലം ഡിവിഷന്റെ കീഴിലുള്ള വനമേഖലയും മറുവശത്ത് ഇടുക്കി വനവും സ്ഥിതി ചെയ്യുന്നു. വേനല്‍ക്കാലത്ത് ആനകള്‍ ഇവിടെ എത്താറുള്ളതായി നാട്ടുകാര്‍ പറയുന്നു. തൊടുപുഴയില്‍നിന്നും കരിമണ്ണൂര്‍വഴി 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തൊമ്മന്‍കുത്ത് ജംഗ്ഷനിലെത്താം. ഇവിടെനിന്നു രണ്ടു കിലോമീറ്റര്‍ ദൂരമേയുള്ളൂ തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തിലെത്താന്‍. പുഴയുടെ ഇരുവശങ്ങളിലൂടെയും ഇടതൂര്‍ന്നുനില്‍ക്കുന്ന ഈട്ടി, ഇലുപ്പ തുടങ്ങിയ വന്‍ മരങ്ങള്‍ സുഖശീതളമായ അന്തരീക്ഷം ഒരുക്കുന്നു.