കീഴാർകുത്തു വെള്ളച്ചാട്ടം

ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും 25 കിലോമീറ്റർ ദൂരത്തായി വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന കീഴ്‌ക്കാംതൂക്കായ വെള്ളച്ചാട്ടമാണ് കീഴാർകുത്ത്. വനാതിർത്തിയിൽ നിന്നും 5 കിലോമീറ്ററോളം വനത്തിലൂടെ മാത്രം സഞ്ചരിക്കണം. ഇടുക്കി ജില്ലയിലെ നിബിഡവനപ്രദേശത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടേക്കുള്ള സഞ്ചാരവഴിയുടെ ആരംഭത്തിലുള്ള മലയിഞ്ചി പ്രദേശം തേക്കിൻ കൂപ്പിനാൽ സമൃദ്ധമാണ്. കൂപ്പിനെ തുടർന്ന് നിബിഡവനമേഖല ആരംഭിക്കുന്നു. മുൻകാലങ്ങളിൽ ആളുകൾ ഇതു വഴി കാൽനടയായി ഇടുക്കിയിലേക്ക് സഞ്ചരിക്കാറുണ്ടായിരുന്നു. പ്രകൃതിയുടെ മടിത്തട്ടിലൂടെ ഒരു സാഹസിക യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഇടുക്കി ജില്ലയിലെ കീഴാര്‍കുത്ത് വെള്ളച്ചാട്ടത്തിലേക്ക് പോകാം. കൊടുംകാട്ടിലൂടെ ജീപ്പിലും നടന്നുമെല്ലാമാണ് യാത്ര.

Map : View

Location : 9.9014473 , 76.8820298 View