ബോണക്കാട്

വാഴ്‌വാന്തോൾ ചെക്‌പോസ്റ് കടന്നുവേണം തിരുവനന്തപുരത്തുനിന്നും 50 കിലോമീറ്ററോളമുള്ള ബോണക്കാടിലെത്താൻ. റിസേർവ് ഫോറെസ്റ്റ് ആയതിനാൽ പ്രൈവറ്റ് വാഹനങ്ങൾ ചെക്‌പോസ്റ് കടത്തിവിടില്ല. അതിനാൽ ബൈക്ക് ചെക്പോസ്റ്റിനു സമീപം വച്ചിട്ടു KSRTC ബസില്‍ പോകണം.

ചെക്‌പോസ്റ്റിൽ നിന്നും പത്തു കിലോമീറ്ററോളമുണ്ട് ബോണക്കാടിന് പേപ്പാറ ഫോറെസ്റ്റ് വഴിയുള്ള ആനവണ്ടിയാത്ര ഒരു നല്ല അനുഭവമായിരുന്നു. 30-40 മിനിറ്റുകൾകൊണ്ട് ബോണക്കാട് എത്തി, ആളുകൾ വളരെ കുറവുള്ളൊരു പ്രേദേശം. അവിടെനിന്നും മുകളിലേക്കു 4.5 കിലോമീറ്ററുകൾ കേറിയാലേ ബംഗ്ലാവിൽ ചെല്ലാൻ സാധിക്കുകയുള്ളൂ.

താഴെ നിന്ന് നോകുമ്പോൾത്തന്നെ ബംഗ്ലാവിന്റെ മുറ്റത്തുനിൽകുന്ന പൈൻ മരം ചെറുതായി കാണാൻ സാധിക്കും. കേറുന്നവഴിയിൽ പേപ്പാറ ഡാം റിസെർവോയറും ചുറ്റുമുള്ള മലകളും പിന്നെ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും കാണാന്‍ പറ്റും. . വഴിയിൽ പലയിടങ്ങളിലായി ആയിരക്കണക്കിന് ഏക്കറിൽ പരന്നു കിടന്നായിരുന്ന ബോണക്കാട് എസ്റ്റേറ്റിന്റെ അവശേഷിപ്പുകളായ കെട്ടിടങ്ങൾ ഇടിഞ്ഞു വീഴാറായ നിൽക്കുന്നു. ഒരു മണിക്കൂർകൊണ്ട് ബങ്ഗ്ലാവില്‍ എത്താം. .ഹാൾ, വിശാലമായ മുറികൾ, അറ്റാച്ഡ് ബാത്റൂമുകൾ അങ്ങനെ ഒരു വലിയ വീടുതന്നെ.

Location : 8.6854048 , 77.1639608 View