പേപ്പാറ വന്യജീവി സങ്കേതം
- Destination
- NuttyWays
- ©
തലസ്ഥാന നഗരിക്കു പുറത്ത് ഏകദേശം 50 കി മീ ദുരെ 53 ചതുരശ്ര കിലോമിറ്റര്‍ വിസ്തൃതിയില്‍ പശ്ചിമഘട്ടത്തില്‍ പേപ്പാറ വന്യജീവി സങ്കേതം വ്യാപിച്ചു കിടക്കുന്നത്. 1938- ലാണ് ഇത് സ്ഥാപിക്കപ്പെടടത് സാഹസിക വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദരമായി പേപ്പാറ ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു.
പക്ഷി ഗവേഷകര്‍ക്ക് ഏറെ പ്രിയങ്കരമായ വന്യജിവി സങ്കേതമാണിത് മാവ് പുലി തുടങ്ങിയ ജീവികള്‍ക്കു പുറമെ ഓലഞ്ഞാലി. മക്കാച്ചിക്കാട., കാടുമുഴക്കി തുടങ്ങിയ പക്ഷികളെയും ഇവിടെ കാണാം.
മലനിരകള്‍ 100 metres മുതൽ 1,717 metres വരെ ഉയരമുണ്ട്. ഇതില്‍ പ്രധാനം ചെമ്മൂഞ്ഞിമൊട്ട (1717m) എന്ന കുന്നാണ്. കൂടാതെ അതിരുമല (1594m), അറുമുഖകുന്ന് (1457), കോവില്‍തെരിമല (313ന)നച്ചിയടികുന്ന് (957m) എന്നിവയും പ്രധാനമാണ്.
ഈ സംരക്ഷണമേഖലയില്‍ പ്രധാനമായും കാണപ്പെടുന്നത് സസ്തനികളാണ്. ഇതില്‍ 43 തരം സസ്തനികളും, 233 തരം പക്ഷികളും, 46 തരം ഉരഗങ്ങളും, 13 തരം ഉഭയജീവികളും 27 തരം മത്സ്യങ്ങളും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട് . പ്രധാന സസ്തനികള്‍ കടുവ, ആന, മാന്‍, വരയാട് എന്നിവയാണ്.
സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം ജനുവരി മുതല്‍ മാർച്ച് മാസങ്ങളില്‍