വാഴ്‌വാന്തോൾ വെള്ളച്ചാട്ടം
- Destination
- NuttyWays
- ©
പോന്മുടിയിലേക്കു യാത്ര ചെയ്യുന്നവർക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് വാഴ്വാന്തോൾ വെള്ളച്ചാട്ടം, പൊന്മുടി പോകുന്ന വഴിയിൽ. വിതുര ബസ് stand കഴിഞ്ഞു ആദ്യം കാണുന്ന വലത്തോട്ടുള്ള വഴി ( ബോണക്കാട് പോകുന്ന വഴിയിൽ) കാണുന്ന ആദ്യ ചെക്ക്പോസ്റ്റിൽ നിന്നും താഴേക്കുള്ള വഴിയിൽ എത്തിച്ചേരുന്നത് ഒരു ചെറിയ പുഴയുടെ തീരത്താണ്. അവിടെ നിന്നും 2 മണിക്കൂർ കാട്ടിലൂടെ യാത്ര ചെയ്താൽ ഈ വെള്ളച്ചാട്ടത്തിന്റെ ആദ്യ ഭാഗത്തെത്തും, കാട്ടിലൂടെ ഉള്ള യാത്ര വേറിട്ടൊരു അനുഭവം തന്നയാണ് . വെള്ളച്ചാട്ടത്തിന്റെ രണ്ടാം ഭാഗത്ത് അല്പം സൂക്ഷിച്ചു ഇറങ്ങുക , ഒട്ടനവധി അപകടങ്ങൾ ഈ ഭാഗത്ത് നടന്നിട്ടുണ്ട്