ഇടക്കൽ ഗുഹകൾ

കേരളത്തിലെ വയനാട് ജില്ലയിലെ കൽപ്പറ്റ നിന്ന് 25 കിലോമീറ്റർ അകലെ ഇടക്കൽ എന്ന സ്ഥലത്ത് സ്ഥലത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിദത്ത ഗുഹകളാണ് ഇടക്കൽ ഗുഹകൾ. സമുദ്രനിരപ്പിൽ നിന്ന് 1,200 മീറ്റർ (3,900 അടി) ഉയരത്തിലാണ് ഇവ സ്ഥിതി ചെയ്യുന്നത്.

നവീന ശിലായുഗ കാലഘട്ടത്തിലെ ഇടക്കൽ ഗുഹകൾ അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലായി ആണ് സ്ഥിതിചെയ്യുന്നത്. ഒരു പ്രധാന വിനോദസഞ്ചാര സന്ദർശന സ്ഥലമാണ് ഇവിടം. ഗുഹകളിൽ‍ കൊത്തി ഉണ്ടാക്കിയ ചുവർ ലിഖിതങ്ങളും ചിത്രങ്ങളും കാണാം. മൂന്ന് ഗുഹകളാണ് മലമുകളിൽ ഉള്ളത്. ക്രിസ്തുവിന് പിൻപ് 8,000 വർഷത്തോളം ഈ ഗുഹകളിലെ ചിത്രങ്ങൾക്ക് പഴക്കമുണ്ട് ഫ്രെഡ് ഫോസെറ്റ് എന്ന ബ്രിട്ടീഷുകാരൻ തന്റെ നായാട്ടുകൾക്ക് ഇടയ്ക്കാണ് ഈ ഗുഹകൾ കണ്ടെത്തിയത് ഈ പാറയോട് ചേർന്ന് ഒരു ഹനുമാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട് അതുകൊണ്ടാവണം ഇതിന് ഹനുമാൻ മല എന്ന പേര് വന്നത്.

Location : 11.6266459 , 76.2355212 View