താമരശ്ശേരി ചുരം

പശ്ചിമഘട്ട മലനിരകളിൽ സ്ഥിതിചെയ്യുന്ന താമരശ്ശേരി ചുരം. കോഴിക്കോട് - വയനാട് - മൈസൂർ NH - 212 ലുള്ള ഈ ചുരം അടിവാരത്തു നിന്നും ആരംഭിച്ച്, വയനാടിന്റെ പ്രവേശന കവാടം എന്നറിയപ്പെടുന്ന ലക്കിടിയിൽ അവസാനിക്കുന്നു.. മലമടക്കുകളിലൂടെ 9 ഹെയർപിൻ വളവുകൾ താണ്ടി, സമുദ്ര നിരപ്പിൽനിന്നും 2700 അടിയോളം ഉയരത്തിലേക്ക് കയറുമ്പോൾ, ഇരുവശത്തും നിറഞ്ഞുനിൽക്കുന്ന വനത്തിന്റെ ഭംഗിയും, താഴെയുള്ള അഗാധമായ കൊക്കകളുടെ ഭയാനകതയും, കൂടാതെ, റോഡിൽ ഇരുവശത്തും വന്യജീവികളെയും കാണാൻ കഴിയും...

9 ഹെയർപിൻ വളവുകൾ പിന്നിടുമ്പോൾ, മുകളിൽ റോഡിന്റെ ഒരുവശത്ത് ഭംഗിയായി കെട്ടിയിരിക്കുന്ന സീനിക് ഏരിയകളിൽ നിന്നുകൊണ്ട് താഴേക്കും ചുറ്റിനുമുള്ള മനോഹരവും ഭീതിജനകവുമായ ദൃശ്യങ്ങൾ കാണുവാൻ കഴിയും. അവിടെനിന്നും താഴേക്ക് നോക്കുമ്പോൾ, ന്യൂഡിൽസ് പോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന - പിന്നിട്ട വഴികൾ കാണുമ്പോൾ, ഭയാനകതയും സാഹസികതയും സിരകളെ ത്രസിപ്പിച്ചെങ്കിൽ അത്ഭുതപ്പെടാനില്ല....

14 കിലോമീറ്റർ നീളമുള്ള താമരശ്ശേരി ചുരം കയറിയെത്തുന്ന ലക്കിടി, വയനാട്ടിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യൂ പോയിന്റ് ആണ്.. 5 കിലോമീറ്റർ അകലെയുള്ള വൈത്തിരി ആണ് ലക്കിടിക്ക് സമീപത്തെ പ്രധാന പട്ടണം

Map : View

Location : 0 , 0 View