ഉരക്കുഴി വെള്ളച്ചാട്ടം

കക്കയം ഡാമിൽ നിന്നും 1 KM ഓളം കാട്ടിലൂടെ മുന്നോട്ട് നടന്നാൽ ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ ഉൽഭവം കാണാൻ സാധിക്കും. ഉയരത്തിൽ നിന്നും വെള്ളം വീണ് ഉരലുപോലത്തെ കുഴികളുണ്ടായി എന്ന അർത്ഥത്തിലാണ് വെള്ളച്ചാട്ടത്തിനു ഉരക്കുഴി എന്ന പെരുവന്നതെന്നു കേൾവി. കുത്തനെയുള്ള ഇറക്കത്തിൽ കരിങ്കല്ല് പാകിയിട്ടുള്ളതിനാൽ നടപ്പ് എളുപ്പമാണ്. വെള്ളചാട്ടത്തിനരികിൽ നട്ടുച്ചക്കുപോലും ഇരുട്ടിന്റെ മറ. 2 അരുവികൾ കുതിച്ചു പാഞ്ഞെത്തി ഒന്നിച്ചു അഗാധമായ താഴ്ചയിലേക്കാണ് പതിക്കുന്നത്. അരുവിക്കു കുറുകെയുള്ള തൂക്കുപാലത്തിനു നടുവിലെത്തിയാൽ താഴെ അഗാധതയിലേക് വെള്ളം പതഞ്ഞൊഴുകുന്ന ദൃശ്യം തൊട്ടടുത്ത് കാണാം.

Location : 11.5457357 , 75.9242468 View