കരിയാത്തും പാറ

കക്കയം മലനിരകളിറങ്ങി വരുന്ന സ്ഫടിക ജലം.. നിരന്തരമായ സമ്പർക്കം മൂലം പാറക്കല്ലുകളിൽ അവ മിനഞ്ഞെടുത്ത ശില്പങ്ങൾ.. ഉരുളൻ കല്ലുകൾക്കിടയിലൂടെ നീന്തിത്തുടിക്കുന്ന മീനുകൾ... കുന്നിറങ്ങിയെത്തുന്ന കാറ്റ് വെള്ളത്തിലുണ്ടാക്കുന്ന ഓളങ്ങൾ..കണ്ണിനും മനസിനു ഒരു പോലെ വിരുന്നൊരുക്കുന്ന കാഴ്ചകൾ

കരിയാത്തും പാറ, മലബാറിലെ ഊട്ടി എന്നു പറയാം !. ഒരു ജലാശയം കൂടിയാണ് ഇവിടം .പെരുവണ്ണാമുഴി ജലാശയത്തിന്റെ ഭാഗമാണ് കരിയാത്തുംപാറ. തേക്കടി ജലാശയം പോലെ ഒട്ടേറെ മരങ്ങൾ വെള്ളത്തിനടിയിലും പാതി പുറത്തുമായൊക്കെയുണ്ട് മനോഹരമായ പുൽമേടുകളും ,കാനന ഭംഗിയും ,കക്കയം മലനിരകളുടെ വശ്യ സൗന്ദര്യവും

Location : 11.5376838 , 75.8930719 View