കക്കയം ഡാം

കോഴിക്കോട് നഗരത്തിൽ നിന്നും ഏകദേശം 45 കി.മീ. ദൂരത്തായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വനമേഖലയാണ് കക്കയം. കക്കയത്തിന്റെ പ്രകൃതഭംഗി ആരെയും ആകർഷിക്കുന്നതാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ മേഖലയിലാണ് കക്കയം ഡാം സ്ഥിതി ചെയ്യുന്നത്.മലബാറിലെ ആദ്യ ജലവൈദ്യുതപദ്ധതിയായ കുറ്റിയാടി ഹൈഡ്രോ ഇലക്ട്രിക്‌ പവർ ഹൌസ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

കക്കയം ടൗണിൽനിന്നും 14 കിലോമീറ്റർ സഞ്ചരിച്ച് വേണം ഡാം സൈറ്റിലെത്താൻ. ഈ ദൂരമത്രയും കുത്തനെയുള്ള കയറ്റമാണ്. ട്രക്കിങ് ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക് വളരെ ആകര്‍ഷകമായ ഒരു വിനോദസഞ്ചാര പ്രദേശം കൂടിയാണിത്. ഇവിടെ എല്ലാദിവസങ്ങളിലും സഞ്ചാരികൾക്ക് പ്രവേശനമുണ്ട്. വൈകീട്ട് 4.30 വരെയാണ് കക്കയം വനമേഖലയിലേക്ക് വനംവകുപ്പ് പ്രവേശനം അനുവദിക്കുന്നത്. 40 രൂപയാണ് ടിക്കറ്റ് നിരക്ക്. കക്കയത്ത് ബോട്ടിം സൗകര്യവുമുണ്ട്. അഞ്ച്പേര്‍ക്ക് 900രൂപയാണ് ഡാം അത്യക്യതര്‍ ഈടാക്കുന്നത്. ആയാത്ര തികച്ചും വെത്യസ്ഥമായ അനുഭവം നിങ്ങള്‍ക്ക് തരുമെന്ന് തീര്‍ച്ചയാണ്.

Map : View

Location : 0 , 0 View