വേമ്പനാട് തടാകം

കേരളത്തിലെ ഏറ്റവും വലിയ കായലും, ഭാരതത്തിലെ ഏറ്റവും നീളം കൂടിയ തടാകവുമാണ് വേമ്പനാട് കായൽ. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന വേമ്പനാടിന്റെ വിസ്തീർണം 1512 ച.കി.മി. ആണ്. 14 കി.മി.ആണ് ഏറ്റവും കൂടിയ വീതി. അച്ചൻകോവിലാർ, മണിമലയാർ, മീനച്ചിലാർ , മൂവാറ്റുപുഴയാർ , പമ്പാനദി, പെരിയാർ തുടങ്ങിയ നദികൾ ഈ കായലിൽ ഒഴുകി എത്തുന്നു. പാതിരാമണൽ, പള്ളിപ്പുറം, പെരുമ്പളം തുടങ്ങിയ ദ്വീപുകൾ വേമ്പനാട് കായലിലാണ്. വേമ്പനാട്ടുകായൽ അറബിക്കടലുമായി ചേരുന്ന പ്രദേശത്താണ് കൊച്ചി തുറമുഖം.

റാംസർ ഉടമ്പടി അനുസരിച്ച് അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു കായലായി വേമ്പനാട്ട് കായലിനെ അംഗീകരിച്ചിരിക്കുന്നു. വർഷത്തിൽ ആറു മാസം ഉപ്പു വെള്ളവും ബാക്കി ആറു മാസം ശുദ്ധ ജലവും ആണ് വേമ്പനാട് കായലിൽ ഉള്ളത് . മഴക്കാലത്ത് കായലിൽ നിന്നു കടലിലേക്ക്‌ വെള്ളം ഒഴുകുന്നത്‌കൊണ്ടാണ് ആ സമയത്തു ശുദ്ധ ജലം കിട്ടുന്നത്. വേനൽക്കാലത്ത് കടലിൽ നിന്നു കായലിലേക്ക് ആണു വെള്ളം ഒഴുകുക. ഇതുകൊണ്ടു കായലിൽ വെള്ളം ഉപ്പു രസമുള്ളതാകുന്നു.

നോക്കത്തൊദൂരത്ത് കണ്ണുംനട്ട് കായല്‍പരപ്പിലൂടെ വള്ളത്തിലോ ഹൗസ്ബോട്ടിലോ ഉള്ള യാത്ര ഏതൊരു സഞ്ചാരിക്കും അപൂര്‍വ അനുഭവമായിരിക്കും നല്‍കുക. കേരളത്തിലെ കായല്‍ടൂറിസത്തിൻ്റെ നട്ടെല്ല് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കായല്‍പരപ്പില്‍ ചെറുമീനുകളെ പോലെ തെന്നി നടക്കുന്ന ചെറുബോട്ടുകളും ഹൗസ്ബോട്ടുകളും മനോഹരമായചിത്രത്തിൻ്റെ പ്രതീതി നല്‍കുന്നതാണ്.

Location : 9.5967665 , 76.3984537 View