പാതിരാമണൽ
- Destination
- NuttyWays
- ©
പാതിരാമണൽ..ആലപ്പുഴയുടെ ഒറ്റപ്പട്ട തുരുത്ത്. അത് മറ്റൊരു ലോകമാണ്. കായലിനു നടുവിലെ ഒരു ചെറിയ ലോകം. ആലപ്പുഴജില്ലയിലെ വേമ്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് പാതിരാമണൽ. നൂറുകണക്കിന് ദേശാടന പക്ഷികളുടെ വാസസ്ഥലം കൂടിയാണ് ഈ ദ്വീപ്. ശ്രദ്ധിച്ചാല്‍ ഒരുപാട് കിളികളുടെ ശബ്ദങ്ങളും ഒരുപാട് ചെറുജീവികളെയും കാണാം.
പേരറിയാത്ത ചെറുപ്രാണികളുടെയും പൂക്കളുടെയും ആവാസകേന്ദ്രം ,അന്യം നിന്നുകൊണ്ടിരിക്കുന്ന അനവധി ജൈവ വ്യവസ്ഥകളുടെ അതിജീവനത്തിനൊരു ആശ്വാസം . അതാണ് പക്ഷിനിരീക്ഷകരുടെ പറുദീസകളിലൊന്നായ പാതിരാമണൽ.
നടക്കാനുള്ള വഴി ഒഴിച്ചാൽ കൊടുംകാട് തന്നെ ആണിത്. വഴിക്കിരു വശമുളള തോടുകളും തിങ്ങി നിറഞ്ഞ മരങ്ങളും വള്ളിപ്പട൪പ്പുകളും. ഏതൊക്കെയോ പേരറിയാത്ത പൂക്കളും ചെടികളും.
അനന്തപത്മനാഭൻ തോപ്പ് എന്നറിയപ്പെടുന്ന പാതിരാമണൽ എഴുപതുകളുടെ അവസാനത്തിൽ കൊച്ചിയിലെ ബീംജി ദേവി ട്രസ്റ്റിൽ നിന്ന് ഷെവലിയാർ ACM Anthraper വാങ്ങിയെന്നും 1979 ലെ ഭൂപരിഷ്കരണ നിയമത്തിന് കീഴിൽ ഇവിടം കേരള സർക്കാരിന്റെ കീഴിൽ വരികയും പിൽക്കാലത്തു ടൂറിസം വകുപ്പ് ഏറ്റെടുക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടു വരെ ഇവിടെ മനുഷ്യ വാസ യോഗ്യമായിരുന്നെന്നും പതിനാലോളം തൊഴിലാളി കുടുംബങ്ങൾ ഇവിടെ പാർത്തിരുന്നെന്നും പറയപ്പെടുന്നു.
ഒരു യുവ ബ്രാഹ്മണ സന്യാസി സന്ധ്യാ നമസ്കാരത്തിനായി കായലിൽ ഇറങ്ങിയെന്നും അദ്ദേഹത്തിനായി കായൽ വഴിയൊരുക്കി കൊടുത്തുവെന്നും ആണ് ഐതിഹ്യം.