തലശ്ശേരി കടൽ പാലം
- Destination
- NuttyWays
- ©
നൂറ്റാണ്ടിന്റെ ചരിത്രം ഉറങ്ങുന്ന തലശ്ശേരിയുടെ മണ്ണില്‍ ചരിത്ര സാക്ഷിയാണ് തലശ്ശേരി കടല്‍പ്പാലം. ഒരു കാലത്ത് യൂറോപ്പിനെ കേരളക്കരയിലേക്ക് വലിച്ചടുപ്പിച്ച പാലം എന്ന വിശേഷണം കൂടി ഇതിനുണ്ട്. തലശ്ശേരിയെ വലിയ വാണിജ്യ കേന്ദ്രമാക്കി മാറ്റിയതിന് കടല്‍പ്പാലം വലിയ പങ്കുവഹിക്കുകയുണ്ടായി.
ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രധാന വാണിജ്യകേന്ദ്രമായിരുന്നു തലശ്ശേരി. 1910 ല്‍ ബ്രിട്ടീഷുകാരാണ് വാണിജ്യാവശ്യത്തിനായി കടല്‍പ്പാലം നിര്‍മ്മിച്ചത്.കപ്പലുകള്‍ക്ക് കടപ്പുറത്ത് അടുക്കാവുന്ന ആഴമില്ലാത്തതു കൊണ്ടാണ് പാലം നിര്‍മ്മിക്കേണ്ടി വന്നത്.കരയില്‍ നിന്നും കടലിലേക്ക് തള്ളി നില്‍ക്കുന്ന പാലത്തിന് 500 അടി നീളമുണ്ട്. കടലില്‍ അവസാനിക്കുന്ന ഭാഗത്ത് 40 ഉം മറ്റു ഭാഗത്ത് 26 ഉം അടി വീതിയാണ് പാലത്തിനുള്ളത്. പുറംകടലില്‍ നങ്കൂരമിടുന്ന കപ്പലില്‍ നിന്ന് ചരക്കുകള്‍ ഉരുവിലും പത്തേമാരിയിലുമായി കരയിലെത്തിക്കാനും കപ്പലുകളിലേക്ക് കരയില്‍ നിന്ന് നാണ്യവിളകളും മറ്റും എത്തിക്കാനും കടല്‍പ്പാലം ഉപയോഗിക്കാറുണ്ട്.