ഭൂതത്താൻ കെട്ട്
- Destination
- NuttyWays
- ©
മദ്ധ്യകേരളത്തിലെ അതിമനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് ഭൂതത്താന്‍ കെട്ട് അണയും സമീപത്തെ നിബിഡവനങ്ങളും. അണക്കെട്ടിലെ ജലാശയത്തില്‍ ബോട്ടിങ്ങ് സൗകര്യമുണ്ട്. സമീപത്തെ ഹരിതകന്യാവനങ്ങള്‍, നല്ല കാലാവസ്ഥയില്‍ പകല്‍ നടന്നു കാണാം.
ഈ കാടുകളും മലകളും ഭൂതങ്ങള്‍ നിര്‍മ്മിച്ചതാണെന്ന് പറയപ്പെടുന്നു. ഭൂതത്താന്‍ കെട്ട് എന്ന് പേരുണ്ടായത് അങ്ങിനെയാണത്രെ.
കുട്ടമ്പുഴ പ്രദേശത്ത് നിന്ന് വരുന്ന പൂയംകുട്ടിപുഴയും ഇടമലയാറും കൂടിച്ചേർന്ന പെരിയാറിന്റെ കൈവഴിയും ചാരുപാറ - ഇഞ്ചത്തൊട്ടി പ്രദേശത്ത് നിന്ന് വരുന്ന പെരിയാറും തട്ടേക്കാട് പ്രദേശത്ത് കൂടിച്ചേർന്നതിനുശേഷമാണ് ഭൂതത്താൻ കെട്ട് . കോതമംഗലം പട്ടണത്തിൽ നിന്ന് 11 കിലോമീറ്റർ ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രകൃതിദത്തമായ വെള്ളം കെട്ടി നിൽക്കുന്ന ഒരു അണക്കെട്ട് മുൻപേ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇതിന് ഭൂതത്താൻകെട്ട് എന്ന പേരുവന്നത്. രണ്ട് വലിയ പാറകെട്ടുകൾക്ക് നടുവിലായി കുറെ വലിയ കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നതുപോലെയുള്ള കുറെ ഭാഗങ്ങളിവിടെ കാണാവുന്നതാണ്. ഈ അണക്ക് സമീപത്തായി സർക്കാർ ഇന്നത്തെ അണക്കെട്ട് പണിതു.