പാണിയേലി പോര്

എറണാകുളം ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് പാണിയേലി പോര്. ജില്ലയിലെ പെരുമ്പാവൂരിൽ നിന്ന് ഏകദേശം 23 കിലോമീറ്റർ അകലെയായി കൂവപ്പടി ബ്ളോക്ക് പഞ്ചായത്തിലെ വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ പെരിയാർ നദിയിലാണ് പോര് സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകൾ നിറഞ്ഞ പെരിയാർ നദിയും അതിലെ ചെറിയ തുരുത്തുകളും വെള്ളച്ചാട്ടവും കല്ലോടികുഴികളും ഇവിടുത്തെ പ്രധാന ഘടകങ്ങളാണ്. പുഴയരികിലൂടെയും പാറക്കെട്ടുകൾക്കിടയിലൂടെയും തുരുത്തുകളിലൂടെയുമുള്ള യാത്ര പ്രത്യേക അനുഭവമാണ്.

നിരവധി ആളുകൾ സന്ദർശിക്കുന്ന ഇവിടം അപകടം നിറഞ്ഞതാണ്. ജലം നിരന്തരം ഒഴുകുന്നതിനാൽ പാറക്കെട്ടുകളിൽ ശക്തമായ വഴുവഴുപ്പും പ്രദേശത്ത് വർദ്ധിച്ച അടിയൊഴുക്കുമാണ് അപടസാദ്ധ്യത വർദ്ധിപ്പിക്കുന്നത്. വലിയ പാറകളിൽ തുരന്നതു പോലുള്ള ഗർത്തങ്ങൾ പുറമേ പലപ്പോഴും ദൃശ്യമാകുന്നില്ല. ഇവിടെയും സമീപത്തുമായി ഇതുവരെ 90-ലധികം പേർ മരണപ്പെട്ടിട്ടുണ്ട്മുന്നറിയിപ്പില്ലാതെ പലപ്പോഴും ഭൂതത്താൻ കെട്ട് അണക്കെട്ട് തുറന്നുവിടുന്നതിനാൽ പുഴയിലിറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്.

Location : 10.1723744 , 76.5957738 View