ഊഞ്ഞാപ്പാറ

എറണാകുളം ജില്ലയിലെ കോതമംഗലത്തിനു സമീപം ആണ് ഊഞ്ഞാപ്പാറ. മനോഹരമായ ഈ ഗ്രാമത്തിലുള്ള കോൺക്രീറ്റ് കനാലിൽ കുളിക്കുവാൻ ആർക്കും സാധിക്കും.. ഫ്രീ ആയി ഒരു വാട്ടർ തീം പാർക്കിൽ പോകുന്ന പ്രതീതി ആണ് ഇവിടെ... പ്രവേശന ഫീസോ പാർക്കിങ്ങ് ഫീസോ ഇവിടെ ഇല്ല....ദിവസം ചെല്ലുന്തോറും തിരക്ക് കൂടികൂടിവരുന്നു..പ്രതിദിനം ആയിരത്തിൽ കൂടുതൽ ആളുകൾ ഇവിടെ എത്തുന്നുണ്ട്....

ഗൂഗിൾ മാപ്പിൽ രണ്ട് ഊഞ്ഞാപ്പാറ രേഖപ്പെടുത്തിയിട്ടുണ്ട് അതിൽ ഒരെണ്ണം വെണ്ടുവഴി എന്ന സ്ഥലം ആണ്. ശരിക്കും ഉള്ള ഊഞ്ഞാപ്പാറ കോതമംഗലം - ചേലാട് - കീരംപാറ -പുന്നേക്കാട് റൂട്ടിൽ ആണ്.

ഒരാൾ നിന്നാൽ നെഞ്ചൊപ്പം മാത്രമേ വെള്ളമൊള്ളൂ. തന്നെയുമല്ല ഒഴുക്കിനു ശക്തി കുറവായതിനാൽ നീന്തലറിയില്ലാത്തവർക്കും ഈ കനാലിലൂടെ നടക്കുവാൻ സാധിക്കും. എടുത്തു പറയേണ്ട കാര്യം ഇവിടുത്തെ നല്ലവരായ നാട്ടുകാരെക്കുറിച്ചാണ്. ഇവിടെ കുളിക്കാനെത്തുന്നവരോട് യാതൊരുവിധ എതിർപ്പും ഈ പ്രദേശത്തുള്ളവർ കാണിക്കുന്നില്ല. ഈ കനാലിൻ്റെ ഒരു വശം റോഡാണ്. നെൽപാടത്തിനും, കമുകും തോട്ടത്തിനും ഇടയിലൂടെയാണ്‌ ഈ കോൺക്രീറ്റ് കനാൽ പോകുന്നത്.

കോതമംഗലത്തുനിന്ന് ഏഴുകിലോമീറ്റര്‍ ദൂരമേ ഇവിടേക്കൊള്ളൂ.

Map : View

Location : 10.101673 , 76.6607634 View