കപ്പ ബിരിയാണി
- Special Food
- NuttyWays
- ©
കേരളത്തിൽ, പ്രത്യേകിച്ചു മധ്യകേരളത്തിൽ വളരെ അധികം പ്രചാരത്തിൽ ഉള്ള ഒരു ഭക്ഷണ വിഭവമാണു കപ്പ ബിരിയാണി. എല്ലും കപ്പ , കപ്പ ഇറച്ചിയും , ഏഷ്യാഡ് എന്നീ പേരുകളിലും അറിയപ്പെടുന്ന കപ്പ ബിരിയാണി തട്ടുകടകളിലും കള്ളുഷാപ്പുകളിലും ഒരു പ്രധാന വിഭവമാണ്.
വേവിച്ച പുഴുക്കു പരുവത്തിലായ കപ്പയോടൊപ്പം ഇറച്ചി ചേർത്തുണ്ടാക്കുന്ന ഈ വിഭവം പോത്തിറച്ചിയോടൊപ്പമാണു തയാറക്കാറുള്ളതെങ്കിലും കോഴി ഇറച്ചി, ആട്ടിറച്ചി, പന്നി ഇറച്ചി എന്നിവയോടൊപ്പവും തയ്യാറാക്കാറുണ്ട്.