ധര്‍മടം തുരുത്ത്
- Destination
- NuttyWays
- ©
ധർമ്മടം ബീച്ചിൽ നിന്നും വേലിയിറക്ക സമയത്ത് 100 മീറ്റർ കടലിൽ കൂടി നടന്നാൽ ധർമ്മടം തുരുത്തിൽ എത്താം. പലവിധ ആയുർവേദ സസ്യ ജാലങ്ങൾ കൊണ്ട് സമ്പന്നമാണു ധർമ്മടം തുരുത്ത്. അവിടത്തെ പ്രത്യേകത എന്ന് പറഞ്ഞാൽ കടലിൽ ആയിട്ടും ഏതു സമയവും ശുദ്ധജലം കിട്ടുന്ന കിണർ ഉണ്ട് തുരുത്തിന്റെ മധ്യഭാഗത്തായി, കൂടാതെ അവിടെ പുല്ലാനി എന്ന് പേരുള്ള ഒരു മരം ഉണ്ട് അ മരത്തിന്റെ കൊമ്പ് കൊത്തി കാറ്റിനു എതിരായി നിന്ന് കൊമ്പിലേക്ക് ഊതിയാൽ കൊമ്പിൽ നിന്നും നല്ല ഹെർബൽ ടേസ്റ്റ് ഉള്ള വെള്ളം കുടിക്കാൻ കിട്ടും (അവിടെ ഉള്ള പരിചയക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ ആ മരം കണ്ടെത്താൻ പ്രയാസം ഉണ്ടാകില്ല ) തുരുത്തിൽ പഴയ പൊളിഞ്ഞു വീഴാറായ ഒരു വീട് കാണാൻ പറ്റും ധർമ്മടം തുരുത്തിൽ പോകാൻ ഉദ്ദേശിക്കുന്നവർ വേലിയിറക്ക സമയം കണക്കാക്കി പോകേണ്ടതാണു എങ്കിൽ മാത്രമേ കടലിന്റെ അടിയിലുള്ള പാറകൾ ഒക്കെ കാണാൻ പറ്റു