ചുട്ടിപ്പാറ
- Destination
- NuttyWays
- ©
പത്തനംതിട്ട നഗരത്തിൽ ഒരിക്കലെങ്കിലും എത്തിയിട്ടുള്ളവർ കണ്ടുകാണും ഒരു ഗജരാജൻറെ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ചുട്ടിപ്പാറ. നഗരത്തിൻറെ ഏതു മുക്കിലും മൂലയിലും നിന്നു നോക്കിയാലും പാറയും അതിലെ ക്ഷേത്രവും കാണാം. പുറമേനിന്നു നോക്കിയാൽ ഒന്നായി കാണാമെങ്കിലും മൂന്ന് തട്ടുകൾ ഉണ്ട് ചുട്ടിപ്പാറയ്ക്ക്. ആൾ പൊക്കത്തിൽ പുല്ലുകൾ വളർന്നു നിൽക്കുന്ന ഇടങ്ങളും വിശാലമായ ഒരു ഗുഹയും മറ്റൊരു ചെറിയ ഗുഹയും പാറയിൽ ഉണ്ട്.
പത്തനംതിട്ട - കുമ്പഴ റോഡിൽ കണ്ണങ്കര ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടുള്ള വഴിയിലൂടെ പോയാൽ പാറയിൽ എത്താം. മുകളിലേക്ക് കയറുന്നതിന് പടവുകളും കെട്ടിയിട്ടുണ്ട്.