പള്ളാത്തുരുത്തി കായൽ

കായലിനു മുകളിൽ അങ്ങ് അകലെ സൂര്യൻ ഉദിച്ചു വരുന്നത് കാണാൻ പ്രത്യേക ഭംഗിയാണ് .ഉദയ സൂര്യന്റെ വെയിലേറ്റ് ചെറിയ ചുവപ്പ് നിറമായിരിക്കുന്ന നീണ്ട കായൽ പരപ്പിനു മുകളിൽ വലയെടുക്കുന്ന വള്ളക്കാരുണ്ടാവും . കുട്ടനാടിന്റെ ഉൾഭാഗത്തേക്കുള്ള ചരക്കുകൾ കൊണ്ട് വരാനായി നഗരത്തിലേക്ക് യാത്രയാവുന്ന കെട്ടുവള്ളങ്ങൾ, വെയിലു മൂക്കുന്നതിനു മുമ്പ് കരയിൽ കയറാനായി അതിരാവിലെ കക്കാ വാരാൻ ഇറങ്ങിയവർ അങ്ങനെ കാഴ്ചകൾ ഒരുപാടുണ്ട് കായലിലെ പ്രഭാതത്തിൽ .

കായലിലേക്കുള്ള യാത്രകൾക്ക് പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നും ഉണ്ടാവാറില്ല. സ്ഥിരമായ കാഴ്ചകൾ എങ്കിലും മടുപ്പിക്കാത്തവ ആയതിനാലാണ് സഞ്ചരിച്ച കായൽ വഴികളിലേക്ക് വീണ്ടും വീണ്ടും ഇറങ്ങുന്നത്

Location : 9.4501201 , 76.3786 View