പുന്നമടക്കായൽ

വലിപ്പം കൊണ്ടും ഭൂമിശാസ്ത്ര പരമായ പ്രത്യേകതകള്‍ കൊണ്ടും ഏറെ പ്രശസ്തമായ വേമ്പനാട്ടുകായലിന്റെ ഭാഗം. അല്ലപ്പുഴ ജില്ലയിലെ കുട്ടനാടിന്‍റെ പാടശേഖരങ്ങള്‍ക്ക് ജീവന്‍പകരുന്ന ജല ശേഖരം.... പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹീതമായ കുട്ടനാടിന് ഈ കായല്‍ നല്‍കുന്ന വശ്യ സൌന്ദര്യം പണ്ടേ പ്രസിദ്ധമാണ്...ഈ ഭംഗി ആസ്വദിക്കുവാനായി ലോകത്തിന്‍റെ പല കോണുകളില്‍ നിന്നും എല്ലാ വര്‍ഷവും ഇവിടേയ്ക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹമാണ്... പുന്നമടയുടെ ഓളങ്ങളില്‍ തഴുകി ഒഴുകുന്ന വിവിധ തരം വഞ്ചികള്‍ പ്രത്യേക അനുഭവമാണ് സമ്മാനിക്കുന്നത്. സഞ്ചാരികളുടെ പറുദീസ ആയി മാറുന്നതില്‍ ആലപ്പുഴയെ ഏറ്റവും സഹായിക്കുന്നത് കെട്ടുവള്ളങ്ങളില്‍ ഉള്ള ഈ യാത്രകള്‍ ആണ്.

വേമ്പനാട്ടു കായലിലേക്ക് ഒഴുകിയെത്തുന്ന പമ്പയിലും അച്ഛന്കൊവിലിലും ഒക്കെ തന്നെ പുരാതിന കാലത്ത് തന്നെ ജലോല്‍സവങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പുന്നമടയുടെ വിരിമാറിലേക്ക് വള്ളംകളി വന്നെത്തുന്നത് പണ്ഡിറ്റ്‌ജിയുടെ 1952 ലെ തിരു-കൊച്ചി സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ്. മകള്‍ ഇന്ദിരയ്ക്കും ചെറുമക്കള്‍ക്കും ഒപ്പം പുന്നമടയുടെ ആവേശം വേണ്ടുവോളം ആസ്വദിച്ച പണ്ഡിറ്റ്‌ജി ഡല്‍ഹിയില്‍ എത്തിയ ശേഷം ചുണ്ടന്‍ വള്ളത്തിന്റെ മാതൃകയില്‍ ഒരു വെള്ളിക്കപ്പ് ഉണ്ടാക്കി ജേതാവിന് സമ്മാനിക്കുവാനായി അയച്ചു കൊടുത്തു. അവിടെ ഒരു ചരിത്രം പിറവി കൊള്ളുകയായിരുന്നു. നെഹ്‌റു ട്രോഫി വള്ളം കളിയുടെ ചരിത്രം ഇതാണ്.

കുട്ടനാടിന്‍റെ മക്കള്‍ ആ ആവേശം ഏറ്റെടുത്തപ്പോള്‍ വെള്ളിച്ചുണ്ടന്‍ സ്വന്തമാക്കുവാനായി പുന്നമടയുടെ വിരിമാറില്‍ ഒരു ജല മാമാങ്കത്തിന് ആരംഭം കുറിക്കുകയായിരുന്നു. നെഹ്രുവിന്‍റെ സാന്നിധ്യത്തില്‍ ആദ്യ ട്രോഫി നേടിയ നടുഭാഗം ചുണ്ടനും മറ്റ് 7 വള്ളങ്ങളും പുന്നമടയെ കൊരിത്തരിപ്പിച്ചു. പിന്നെ കാവാലവും നെപ്പോളിയനും കാരിച്ചാലും ചമ്പക്കുളവും ഒക്കെ പുന്നമടയുടെ ഓളങ്ങളില്‍ വീരചരിതം രചിക്കുകയായിരുന്നു

ജീവിതത്തിൽ ഒരിക്കെലെങ്കിലും ആലപ്പുഴ കായലിലൂടെ ഹൗസ് ബോട്ട് യാത്ര നടത്തിയില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്.

Location : 9.5048249 , 76.3572165 View