മാടായിപ്പാറ

കണ്ണൂർ ജില്ലയിലെ മാടായിഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുന്നിൻ പ്രദേശമാണ് മാടായിപ്പാറ. അറുന്നൂറേക്കളോളം പരന്നു കിടക്കുന്ന ഈ സ്ഥലം പ്രകൃതിഭംഗിയാലും ജൈവവൈവിധ്യങ്ങളാലും സമ്പന്നമാണ്.

മാടായിപ്പാറയുടെ പടിഞ്ഞാറ് വശത്ത് ഏഴിമലയാണ്. ഏഴിമലക്ക് മുകളിലൂടെയുള്ള സൂര്യാസ്തമയം മാടായിപ്പാറയിലെ ഏറെ ആകർഷകമായ ഒരു കാഴ്ചയാണ്. പാറയുടെ തെക്ക് കിഴക്ക് ഭാഗത്തൂടെ ഒഴുകുന്ന പഴയങ്ങാടിപ്പുഴ മറ്റൊരു മനോഹരകാഴ്ചയാണു്. മാടായിപ്പാറയുടെ പടിഞ്ഞാറെ ചെരിവിൽ ഒരു ഭാഗത്ത് വെങ്ങരയും മറുഭാഗത്ത് പഴയങ്ങാടി റെയിൽവേ സ്റ്റേഷനും സ്ഥിതിചെയ്യുന്നു. വടക്ക് ഭാഗത്ത് അടുത്തില സ്ഥിതിചെയ്യുന്നു.

ജൈവ സാന്നിധ്യം നിറഞ്ഞ സസ്യങ്ങളുടെ കലവറയാണ് മാടായിപ്പാറ. മഴക്കാലത്താണ് മാടായിപ്പാറ കൂടുതൽ സുന്ദരി ആകുന്നത് പ്രത്യേകിച്ചും " കാക്കപൂക്കൾ " പൂക്കുന്ന നേരത്ത്. ശാക്തേയ ക്ഷേത്രമായ " മാടായിക്കാവ് ", പിന്നെ " വടുകുന്ദ ശിവക്ഷേത്രം " ഇവയെല്ലാം സ്ഥിതി ചെയ്യുന്നത് മാടായിപ്പാറയിലാണ്. മാടായിക്കാവിനു സമീപവും, വടുകുന്ദ ക്ഷേത്രത്തിനു സമീപവും സ്ഥിതി ചെയ്യുന്ന കുളങ്ങൾ നല്ല ഒരു കാഴ്ച തന്നെ നല്കുന്നുണ്ട്

Location : 12.0323467 , 75.2566564 View