മാടായി കോട്ട

കണ്ണൂർ ജില്ലയിലെ മാടായി പഞ്ചായത്തിലെ മാടായിപ്പാറക്ക് മുകളിൽ തെക്കേയറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു പുരാതന കോട്ടയാണ് മാടായിക്കോട്ട. തെക്കിനാക്കീൽ കോട്ട എന്നും ഇത് അറിയപ്പെടുന്നുണ്ട്. 2000 വർഷം മുമ്പ് മൂഷകവംശത്തിലെ ഭല്ലവൻ രാജാവ് പണികഴിപ്പിച്ചതാണ് മാടായിപ്പാറയിലെ ഈ കോട്ട.

1765-68 കാലഘട്ടത്തിൽ ഹൈദരലിയുടെയും കോലത്തുരാജാവിന്റെയും സൈന്യങ്ങൾ ഏറ്റുമുട്ടിയത്‌ ഇതിന് സമീപമുള്ള പാളയം ഗ്രൗണ്ടിലാണ്‌. അനേകം യുദ്ധങ്ങൾക്കും ചരിത്രസംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച കോട്ട പിന്നീട് തകരുകയായിരുന്നു.

ആറു ഗോപുരങ്ങളും നടുവിലായി നിരീക്ഷണ ഗോപുരവുമുള്ള രൂപമായിരുന്നു കോട്ടക്ക്. ഗോപുരങ്ങൾ മുൻപേ നശിച്ചു കഴിഞ്ഞെങ്കിലും അതിന്റെ അടിത്തറകൾ മാത്രമായിരുന്നു ബാക്കിയായത്. ഉള്ളിലായി ആഴമേറിയ മൂന്നു കിണറുകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. പിൽക്കാലത്ത് വിവിധ പ്രകൃതി ക്ഷോഭങ്ങളിൽ കോട്ടക്ക് കേടുപാടുകൾ സംഭവിച്ചു മുക്കാൽ ഭാഗവും ഇല്ലാതായി.

സമീപത്ത് വേറെയും ചില കോട്ടകൾ ഉണ്ടായിരുന്നുവെങ്കിലും അവയെല്ലാം കാലക്രമേണ അവശിഷ്ടങ്ങൾ പോലുമില്ലാത്ത രീതിയിൽ നശിച്ചു കഴിഞ്ഞു.

Location : 12.023593 , 75.2645224 View