സുൽത്താൻ കനാൽ പഴയങ്ങാടി
- Destination
- NuttyWays
- ©
കണ്ണൂർ ജില്ലയിലെ, പഴയങ്ങാടിയിൽ, ഏകദേശം, രണ്ടു നാഴിക നീളമുള്ള ഈ തോടു് കൃത്രിമമായി വെട്ടി / കുഴിച്ചുണ്ടാക്കിയതാണ്. ഈ തോട്/ കനാൽ 1766 ൽ അറക്കൽ രാജവംശത്തിൽ പെട്ട, കണ്ണൂർ ബീബിയുടെ ഭർത്താവായ ആലി രാജ കോലത്തിരി രാജാധിപത്യത്തിന്റെ കാര്യങ്ങളിൽ, ഹൈദർ ആലിക്ക് (അന്നത്തെ സുൽത്താൻ) വേണ്ടി അറക്കൽ രാജവംശം മേൽനോട്ടം വഹിക്കുന്ന കാലത്ത് ,തളിപ്പറമ്പ്- വളപട്ടണം പുഴകൾ കടലിൽ ചേരുന്ന "മാപ്പിള ബേ", ഏഴിമല പുഴയുമായി, പഴയങ്ങാടിയിലൂടെ ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണ്, ഈ തോട് / കനാൽ വെട്ടിയുണ്ടാക്കിയത്. എല്ലാ കാലത്തും ഇടതടവില്ലാതെ ജലമാർഗ വാർത്താവിനിമയവും വ്യാപാര ബന്ധവും നിലനിർത്തുന്നതിന്റെ ആവശ്യത്തിലേക്കായിരുന്നു സുൽത്താൻ കനാൽ വെട്ടിയുണ്ടാക്കിയതു്.