തങ്കശ്ശേരി വിളക്കുമാടം
- Destination
- NuttyWays
- ©
1902-ൽ നിർമ്മിച്ച ഈ വിളക്കുമാടത്തിനു 144 അടി ഉയരം ഉണ്ട്. ഏറെനാളായി തമിഴ് ഭീകരരുടെ ഭീഷണിയെത്തുടർന്ന് സന്ദർശകർക്ക് പ്രവേശനമില്ലായിരുന്ന ഈ വിളക്കുമാടം 2006 മുതൽ വീണ്ടും സന്ദർശകർക്കായി തുറന്നുകൊടുത്തു. നാമമാത്രമായ ഒരു തുക പ്രവേശനത്തിനു ഈടാക്കുന്നുണ്ട്. തങ്കശ്ശേരി, തിരുമുല്ലവാരം എന്നീ പ്രദേശങ്ങളോട് അടുത്തുള്ള കല്ലുകൾ നിറഞ്ഞ കടൽത്തട്ടിനെയും കടലിലേക്ക് നീണ്ടു നിൽക്കുന്ന മുനമ്പിനെയും കുറിച്ച് ഈ വിളക്കുമാടം കപ്പലുകൾക്ക് അപായസൂചന നൽകുന്നു. തങ്കശ്ശേരി ലൈറ്റ്ഹൌസിൽ ഇന്നു ലിഫ്റ്റുള്ളതിനാൽ സഞ്ചാരികൾ കൂടുതലായി എത്തുന്നുണ്ട്.മുന്പ് 192 പടികൾ കയറണമായിരുന്നു,
ലൈറ്റ് ഹൗസിനു മുകളിലെത്തി കൊല്ലവും കടലും കാണണമെങ്കിൽ.തിരിയുന്ന ലെൻസിലൂടെ 15 സെക്കന്റിൽ 3 തവണ കടലിലേക്കു വെളിച്ചം വലിച്ചെറിയുന്ന ലൈറ്റ്ഹൌസ് കാണുന്പോൾ കടലിലെ ഇരുട്ടിലലയുന്ന നാവിക൪ ഉരുവിടുന്നത് 'കൊല്ലം ' എന്നാവും.ഒരു നൂറ്റാണ്ടിന്റെ കഥ പറയാനുണ്ടാവും 1902 ൽ നി൪മ്മിച്ച ലൈറ്റ്ഹൗസിന്.