മലമ്പുഴ

ടൂറിസം രംഗത്തു പാലക്കാട് ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റിയ പദ്ധതിയാണ് മലമ്പുഴ അണക്കെട്ടും അതിനോട് ചേർന്ന പൂന്തോട്ടവും. തെക്കേ ഇന്ത്യയിലെ തന്നെ ജലസേചനത്തിനായുള്ള ഏറ്റവും വലിയ ജലസംഭരണിയായ അണക്കെട്ട് 1955 ലാണ് നിർമിച്ചത്.

കേരളത്തിന്റെ വൃന്ദാവനമെന്നു അറിയപ്പെടുന്ന മലമ്പുഴ പൂന്തോട്ടം മൈസൂരിലെ പ്രശസ്തമായ വൃന്ദാവന ഉദ്യാനത്തെ അനുസ്മരിപ്പിക്കുന്നു. ജലധാരകളും വൈദ്യുതാലങ്കാരങ്ങളും ചേർന്ന് പൂന്തോട്ടത്തിലെ രാത്രികളെ വര്ണാഭമാക്കുന്നു. പൂന്തോട്ടത്തിലെ മറ്റൊരു കാഴ്ച മനോഹരമായ അക്വേറിയമാണ്. റോപ്പ്‌വേ, 1969 ഇൽ കാനായി കുഞ്ഞിരാമൻ പണിത യക്ഷിശില്പം, റോക്ക് ഗാർഡൻ, റോസ് ഗാർഡൻ, സ്വിമ്മിങ് പൂള് എന്നിവയും പൂന്തോട്ടത്തിനുള്ളിലുണ്ട്. പൂന്തോട്ടത്തിനുള്ളിൽ ബോട്ടിംഗ്സൗകര്യവും ലഭ്യമാണ്. കുടിവെള്ളത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. സന്ദർശകർക്ക് ബാഗുകളും മറ്റും സൂക്ഷിക്കാനുള്ള ലോക്കറുകളും, റസ്റ്റ് ഏരിയകളുമുണ്ട്.

പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയിൽ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ എത്തുന്നതിനു 3 km മുമ്പായി (Fluid Control Research Institute കഴിഞ്ഞുള്ള left turn) ഇടത്തോട്ട് തിരിഞ്ഞു 10 km സഞ്ചരിച്ചാൽ ഇവിടെ എത്തിചേരാം. വൈകുന്നേരങ്ങളിൽ മലമ്പുഴ സന്ദർശിക്കുന്നതാവും കൂടുതൽ നല്ലത്. പകൽസമയങ്ങളിൽ രൂക്ഷമായ പാലക്കാടൻ ചൂട് അനുഭവിക്കേണ്ടി വന്നേക്കാം.

Location : 10.7849175 , 76.6538028331917 View