മുണ്ടേരിക്കടവ് പക്ഷി സങ്കേതം

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പക്ഷി സങ്കേതമായ മുണ്ടേരിയിൽ, 200ഇൽ അധികം പക്ഷി വർഗ്ഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷി നീരിക്ഷകരുടെ പറുദീസാ എന്ന് വേണമെങ്കിൽ മുണ്ടേരിയെ വിശേഷിപിക്കാം. വിവിധ തരം ദേശാടന പക്ഷികളുടെ കലവറയായ മുണ്ടേരിയിൽ, വൈകുന്നേരത്തിന്റെ സായാനത്തെ ചിലവിടാൻ വരുന്ന ഒരു പറ്റം ജനങ്ങളെ നിങ്ങൾക്കു കാണാം.

റോഡിന്റെ ഇരുവശത്തും തണ്ണീർ തടങ്ങളാൽ സമൃദ്ധമാക്കപ്പെട്ട മുണ്ടേരി, മഴയെ തന്റെ വിരിഞ്ഞ മാറോടു ചേർക്കുന്ന ഹൃദ്യമായ കാഴ്ച ഏവരെയും പുളകം കൊള്ളിക്കും. കണ്ണൂർ ജില്ലയിലെ മറ്റൊരു പക്ഷി സങ്കേതമായ കാട്ടാമ്പള്ളി തൊട്ടടുത്തായി സ്ഥിതി ചെയുന്നു. പക്ഷികൾക്ക് പുറമെ വൈവിധ്യമാർന്ന അമ്പതോളം അപൂർവയിനം മത്സ്യങ്ങളേയും കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് പുറമേ ഔഷധ ഗുണമുള്ള അമ്പതിലധികം സസ്യങ്ങളും പുൽച്ചെടികളുമാണ് മറ്റൊരു സവിശേഷത.

Location : 11.9338307 , 75.4331924 View