ചിറക്കല്‍ ചിറ

സ്വപ്നസുന്ദരമായ ഒരു ജലാശയം. സുഖശീതളസമീരനാൽ സമൃദ്ധിപെറ്റ ആ പൊയ്കയുടെ കരയിൽ ഏത്ര നേരം വേണമെങ്കിലും സമയം ചിലവഴിക്കാം. ജലതരംഗാവലികൾ നൃത്തം വെക്കുന്ന ജലപ്പരപ്പിൽ മീൻ കൂട്ടങ്ങളെ കാണാം. 

ചിറക്കൽ കോലസ്വരൂപത്തിന്റെ ശേഷിപ്പുകൾ ബാക്കിനില്ക്കുന്നത് ഈ ജലാശയത്തിന് ചുറ്റുമാണ്. ഇപ്പോൾ വേണ്ടത്ര സംരക്ഷണം കിട്ടാത്തെ പഴുതടഞ്ഞു കൊണ്ടിരിക്കുന്ന ഈ ചിറക്ക് ചുറ്റുമാണ് കിഴക്കേക്കര മതിലകവും മറ്റ് ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത്. കോവിലകത്തോട് ചേര്ന്നുളള ആറോളം കുളക്കടവുകളും നശിച്ചു പോയെന്ന് തന്നെ പറയാം.15 ഏക്കര് പരപ്പുള്ള ചിറക്കല് ചിറ കണ്ണൂരിലെ ഏറ്റവും വലിയ ജലസംഭരണി കൂടിയാണ്.

Location : 11.913166499999999 , 75.35599364104093 View