മാപ്പിള ബേ
- Destination
- NuttyWays
- ©
പ്രശസ്ത മത്സ്യബന്ധന തുറമുഖം ആയ മാപ്പിള ബേ (മോപ്പിള ബേ എന്നും അറിയപ്പെടുന്നു).സെന്റ് ആഞ്ജലോ കോട്ടയ്ക്ക് അടുത്തായി അയീക്കരയിൽ ആണ് സ്ഥിതിചെയ്യുന്നത്. കേരളത്തിലെ കണ്ണൂർ ജില്ലയിലാണ് മാപ്പിള ബേ.
പുരാതനമായ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും ഒരു കോട്ടയുടെ അവശിഷ്ടങ്ങളും ഇന്നും മാപ്പിള ബേയിൽ കാണാം. കോലത്തിരിമാരുടെ കാലത്ത് ഒരു പ്രധാന വാണിജ്യ തുറമുഖവും കോലത്തുനാടിനെ ഇറക്കുമതിക്കായി ലക്ഷദ്വീപും മറ്റു രാജ്യങ്ങളുമായി കൂട്ടിയിണക്കുന്ന കണ്ണിയും ആയിരുന്നു മാപ്പിള ബേ.
കോട്ടയിൽ നിന്ന് ആരംഭിക്കുന്ന ഉയരത്തിലുള്ള ഒരു കടൽഭിത്തി തിരകളുള്ള കടലിനെ തടഞ്ഞുനിർത്തുന്നു.