അറക്കൽ മ്യൂസിയം
- Destination
- NuttyWays
- ©
അറയ്ക്കല്‍ കൊട്ടാരം സ്ഥിതി ചെയ്യുന്നത് കണ്ണൂര്‍ നഗരത്തില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ അഴീക്കലിലാണ്. ഭാഗികമായി സർക്കാർ പുനരുദ്ധാരണം നടത്തിയെങ്കിലും അറക്കൽ കൊട്ടാരത്തിന്റെ പൂർണ്ണാവകാശം അറക്കൽ രാജവംശത്തിന് തന്നെയാണ്. പഴയ ഖുർആൻ, ഖുർആൻ കൈയെഴുത്തുപ്രതികൾ, വൈവിധ്യമാർന്ന പത്തായങ്ങളും ഫർണീച്ചറുകളും, ആദ്യ കാല ടെലഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ, വാളുകളും വിവിധ യുദ്ധോപകരണങ്ങളും, സ്പടികത്തിലും ലോഹങ്ങൾ കൊണ്ടുമുള്ള പാത്രങ്ങൾ തുടങ്ങിയ ഒട്ടനവധി പൈതൃക സ്വത്തുക്കൾ ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്.