തുഷാരഗിരി വെള്ളച്ചാട്ടം
- Destination
- NuttyWays
- ©
പശ്ചിമഘട്ടത്തിന്റെ താഴ്വരയില്‍ ജലവും ഭൂമിയും പ്രണയം ചേരുന്ന അപൂര്‍വ്വ ദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ മഞ്ഞണിഞ്ഞ മലകൾ.
നാല് പ്രധാന വെള്ളച്ചാട്ടങ്ങളാണ് തുഷാരഗിരിയിലുള്ളത് ഈരാറ്റുമുക്ക് വെള്ളച്ചാട്ടം,മഴവില്‍ വെള്ളച്ചാട്ടം,തുമ്പി തുള്ളുംപാറ,തേന്‍പാറ വെള്ളച്ചാട്ടം.പശ്ചിമഘട്ടത്തില്‍ നിന്ന് ഉദ്ഭവിക്കുന്ന രണ്ട് കൈവഴികളിലാണ് ഈ വെള്ളച്ചാട്ടങ്ങള്‍ സ്ഥിതിചെയ്യുന്നത്.ഈരാറ്റുമുക്ക്,മഴവില്‍ വെള്ളച്ചാട്ടം,തുമ്പിതുള്ളുംപാറ എന്നിവ ഒരു കൈവഴിയിലാണ്.മറ്റൊരു കൈവഴിയിലാണ് തേന്‍പാറ വെള്ളച്ചാട്ടം. ഇവയില്‍ തേന്‍പാറ വെള്ളച്ചാട്ടത്തിനാണ് ഏറ്റവും ഉയരം കൂടുതല്‍.എങ്കിലും ഏറ്റവും മനോഹരമായത് തുംബിതുള്ളും പാറയാണ്.അതിമനോഹരമായ വെള്ളച്ചാട്ടം എന്നത് പോലെ തന്നെ ട്രെക്കിങ്ങ് നടത്താന്‍ അവസരമൊരുക്കുന്നു എന്നതും സഞ്ചാരികളെ തുഷാരഗിരിയിലേക്ക് ആകര്‍ഷിക്കുന്നു.സാഹസിക മലകയറ്റക്കാർ അതിരാവിലെ വെള്ളച്ചാട്ടത്തിൽ നിന്നും കുന്നുകയറി തുടങ്ങിയാല്‍ നിത്യഹരിതവനങ്ങളിലൂടെ വൈകിട്ട് വയനാട് ജില്ലയിലെ വൈത്തിരിയിൽ എത്തുന്നു