900 കണ്ടി
- Destination
- NuttyWays
- ©
പ്രകൃതിയുടെ എല്ലാ ഗുണങ്ങളും ഒത്തു ചേർന്ന ഒരു സ്ഥലം. അതാണ് വയനാട്ടിലെ 900കണ്ടിയുടെ പ്രത്യേകത.
കൽപ്പറ്റയിൽ നിന്ന് ഏകദേശം ഇരുപത് കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. ചുണ്ടലിൽ നിന്ന് മേപ്പാടി – ചൂരൽമല – സൂചിപ്പാറ റൂട്ടിൽ ‘കള്ളാടി’ മഖാം കഴിഞ്ഞ് കിട്ടുന്ന ചെറിയ പാലം കടന്ന് വലത്തോട്ടുള്ള കുത്തനെയുള്ള വീതി കുറഞ്ഞ ടാർ റോഡ്. പകുതി ദൂരം പിന്നിട്ടാൽ കോൺക്രീറ്റ് കൊണ്ടുള്ള പാതയാണ്.
ബൈക്കിനോ അല്ലെങ്കിൽ ഫോർവീൽ ഡ്രൈവ് വാഹനങ്ങൾക്കോ മാത്രം പോവാൻ പറ്റുന്ന വഴികൾ, സാഹസികത ഇഷ്ട്ടപ്പെടുന്നവർ നടന്നും കയറാറുണ്ട്. ഇരുവശങ്ങളിലും ഇടതൂർന്ന സുന്ദരവനം. ഇടയ്ക്ക് ചെറിയ വെള്ളച്ചാട്ടവും അരുവികളും, പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ ശബ്ദങ്ങൾ നമ്മെ മുന്നോട്ടുള്ള യാത്രയിൽ അതിശയിപ്പിക്കുന്നു. പ്രകൃതിഭംഗിയും ഹിമകണങ്ങൾ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദരക്കാഴ്ച്ചകളും നിറഞ്ഞ സ്ഥലം.. കാട്ടാനകളുടേയും കാട്ടുനായ്ക്കന്മാരുടെയും വാസസ്ഥലം… ഇത് 900 കണ്ടി, വയനാടിന്റെ ഹരിതഭംഗിക്ക് വനവിഭവങ്ങളാൽ സമൃദ്ധമായ ഇടം