സൂചിപ്പാറ വെള്ളച്ചാട്ടം
- Destination
- NuttyWays
- ©
കേരളത്തിലെ വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് സൂചിപ്പാറ വെള്ളച്ചാട്ടം അഥവാ സെന്റിനൽ പാറ വെള്ളച്ചാട്ടം. വാഹനങ്ങൾ കുറച്ച് മാറിയാണ് പാർക്കിംഗ്. ഏകദേശം 1.5 കിലോമീറ്റർ കാട്ടിലൂടെ നടന്ന് വേണം വെള്ളച്ചാട്ടത്തിനരികിലെത്താൻ. വഴികൾ എല്ലാം കല്ലുപാകിയതാണ്. ശുദ്ധവായു ശ്വസിച്ചു കാട്ടിലൂടെയുള്ള യാത്ര സഞ്ചാരികൾക്ക് നല്ല അനുഭവം നൽകും.
100 മുതൽ 300 അടി വരെ ഉയരത്തിൽ നിന്നും വീഴുന്ന വെള്ളം നയനമനോഹരമാണ്. ഈ വെള്ളച്ചാട്ടത്തിനോടനുബന്ധിച്ചു നീന്താനും, വൈറ്റ് വാട്ടർ റാഫ്റ്റിംഗിനുമുള്ള സൗകര്യമുണ്ട്. കല്പറ്റക്ക് 22 കിലോമീറ്റർ തെക്കായാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടെ ഏറുമാടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ വളരെ മനോഹരമാണ്. പശ്ചിമഘട്ടത്തിന്റെ മനോഹരമായ ദൃശ്യങ്ങൾ സൂചിപ്പാറയിൽ നിന്ന് കാണാം.ഒക്ടോബർ മുതൽ ജനുവരി വരെയാണ് ഇവിടെ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. രാവിലെ 8 മണി മുതൽ വൈകുന്നേരം 5 വരെയാണ് സന്ദർശന സമയം. ആളൊന്നിന് 50 രൂപയാണ് എൻട്രി ഫീ