അരിപ്പാറ വെള്ളച്ചാട്ടം
- Destination
- NuttyWays
- ©
കോഴിക്കോടിൻന്റെ മലയോര പ്രദേശമായ തിരുവമ്പാടിക്ക് തൊട്ടടുത്ത് പ്രകൃതി സൗദര്യത്താൽ സഞ്ചാരികളുടെ മനം കവർന്നു കൊണ്ടിരിക്കുന്ന മനോഹര വെള്ളച്ചാട്ടം ആണ് അരിപ്പാറ വെള്ളച്ചാട്ടം.പതിമൂന്നു വര്ഷം മുന്പാണ് അരിപ്പാറ ടുറിസം ഭൂപടത്തിൽ ഇടം പിടിച്ചത്. ഇരുവഴിഞ്ഞി പുഴയുടെ ഭാഗമായ ഇവിടേക്ക് സാഹസികത കൊതിച്ചും സഞ്ചാരികൾ എത്താറുണ്ട്.
മനസിന് കുളിര്മയേകുന്ന അന്തരീക്ഷമാണ് അരിപ്പാറയിലേത്. വേനലിലും തണുത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത് രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പ്രവേശന സമയം 10 രൂപയാണ് നിരക്ക്. അറബി കടലിൽ ചാലിയാർ പുഴ വഴി എത്തുന്ന ഇരുവഞ്ഞിപ്പുഴയുടെ ഉൽഭവമാണ് അരിപ്പാറയുടെ മേലേയുള്ള വനാന്തരങ്ങളിൽ നിന്ന് തുടങ്ങുന്നത്. ഒരുപാട് പ്രത്യേകത നിറഞ്ഞിട്ടുള്ള പാറകളാണ് അരിപ്പാറയെ സമ്പന്നമാക്കുന്നത്. ഈ പാറകളിലുള്ള കുഴികളും അതിലൂടെ ഒഴുകി വരുന്ന ശുദ്ധ ജലവും നമ്മുടെ മനം കവരും. പാറകളിൽ വഴുതി വീഴുന്നത് ശ്രദ്ധിക്കണം, കാരണം 25 ലേറെ ജീവനുകൾ അരിപ്പാറയിൽ ഇങ്ങനെ പോയിട്ടുണ്ട്.. കുളിക്കാനുള്ള വിശാലവും വൃത്തിയുള്ളതുമായ സൗകര്യം സഞ്ചാരികളെ ധാരാളമായി ഇങ്ങോട്ട് ആകർഷിക്കുന്നു