പൂമല അണക്കെട്ട്
- Destination
- NuttyWays
- ©
തൃശൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 12 കിമീ അകലെയാണ് പൂമല ഡാം സ്ഥിതി ചെയ്യുന്നത് . പൂമല,ഒരു ചെക്ക് ഡാം ആണ്. കൃഷി ആവശ്യങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയ ഡാം ഇപ്പോള്‍ ടൂറിസം വകുപ്പ് ഏറ്റെടുത്തു . ഇവിടെ പണ്ട് മുനികൾ തപസ്സിരുന്നതായി പറയപ്പെടുന്ന മുനിയറകൾ കാണാവുന്നതാണ്. കൂടാതെ ഇവിടെ ജലസേചനത്തിനായി സ്ഥാപിച്ചിരിക്കുന്ന ഒരു ചെറിയ ഡാമും സ്ഥിതി ചെയ്യുന്നു. ഇതിന്റെ വടക്ക് ഭാഗത്തായി പത്താഴകുണ്ട് എന്ന സ്ഥലത്ത് വലിയ ഒരു ഡാമും സ്ഥിതി ചെയ്യുന്നു.
ഇവിടെ മലമുകളിൽ നിന്ന് തൃശ്ശൂർ നഗരം കാണാൻ സാധിക്കും. ബോട്ടു സവാരിക്കും ഡാമിൽ സൗകര്യമുണ്ട്. സന്ദർശകർക്ക് വിശ്രമിക്കാൻ ഡാമിനോടു ചേർന്ന് കൊച്ചു പാർക്കും ഒരുക്കിയിട്ടുണ്ട്.