വിലങ്ങൻകുന്നു

തൃശൂർ ടൗണിൽ നിന്നും ഏകദേശം 10 km മാറി അമല ഹോസ്പിറ്റലിന്റെ തൊട്ടടുത്തായാണ് വിലങ്ങൻകുന്നു സ്ഥിതി ചെയ്യുന്നത്. ശോഭ സിറ്റിയിൽ പോകുന്നവർക്ക് തൊട്ടടുത്തു തന്നെ പോകാൻ പറ്റിയ സ്ഥലം ആണ് വിലങ്ങൻകുന്നു. രാവിലെ 9 മണി മുതൽ വൈകീട്ട് 6 വരെ ആണ് പ്രവേശനസമയം. 6:30 ആകുമ്പോൾ close ചെയ്യും.

മുകളിൽ വെള്ളം തുടങ്ങി ലഖുഭക്ഷണങ്ങൾ എല്ലാം ലഭ്യമാണ്. 10 രൂപയുടെ പ്രവേശനടിക്കറ്റ് ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ ചെറിയ ഒരു പാർക്ക്‌ മുകളിൽ ഉണ്ട്. വൈകുന്നേരം ആണ് പോകാൻ പറ്റിയ സമയം.

Location : 10.5573849 , 76.1685922 View