തേക്കിൻകാട് മൈതാനം

വടക്കുംനാഥ ക്ഷേത്രത്തിന് ചുറ്റും 65 ഏക്കറിൽ പരന്നു കിടക്കുന്നതാണ് തേക്കിൻകാട് മൈതാനം കൊച്ചിൻ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ളതാണ് ഈ സ്ഥലം. തേക്കിൻകാട് മൈതാനത്തെ ചുറ്റിയാണ് ഒരു മൈതാനത്തെ ചുറ്റിയുള്ള, ഇന്ത്യയിലെ രണ്ടാമത്തെ വലിയ റൌണ്ട് എബൌട്ട് ആയ സ്വരാജ് റൗണ്ട് ഉള്ളത്.

തേക്കിൻ‌കാട് മൈതാനം ജല അതോറിറ്റിയുടെ കാര്യാലയവും കുട്ടികളുടെ നെഹ്റു പാർക്കും ഈ മൈതാനത്താണ്. തൃശ്ശൂർ പൂരത്തിന്റെ ഭാഗമായുള്ള കുടമാറ്റവും വെടിക്കെട്ടും ഇവിടെയാണ് നടക്കുന്നത്. തൃശൂർ പൂരം പ്രദർശനവും മറ്റു വലിയ സമ്മേളനങ്ങളും ഈ മൈതാനത്തു തന്നെയാണ് നടക്കുക. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും പതാക ഉയർത്തുന്നതും ജില്ലയിൽ ഗാഡ് ഓഫ് ഓണർ സ്വീകരിക്കുന്നതും ഈ മൈതാനത്തുതന്നെ.

വടക്കും നാഥൻ ക്ഷേത്രത്തിന് മുൻപിലായി മൂന്ന് ആലുകൾ സ്വരാജ് റൗണ്ടിനോട് ചേർന്ന് സ്ഥാപിച്ചിട്ടുണ്ട്. വടക്കുനാഥന്റെ മുൻപിലായി നടുവിൽ ആലും (പടിഞ്ഞാറ്) വലത് ഭാഗത്തായി മണികണ്ഠനാലും (തെക്ക്) ഇടത് ഭാഗത്തായി നായ്ക്കനാലും (വടക്ക്) ഉണ്ട്. നടുവിലാലിൽ ഗണപതി പ്രതിഷ്ഠയുണ്ട്. മണികണ്ഠനാലിൽ ഗണപതിയും സുബ്രഹ്മണ്യനേയും പ്രതിഷ്ഠിച്ചിരിക്കുന്നു. നിലവിൽ ഉള്ള മണികണ്ഠനാൽ , പഴയത് കട പുഴകി പോയതിന് ശേഷം 1994ൽ വച്ച് പിടിപ്പിച്ചതാണ്

Map : View

Location : 0 , 0 View