പൊസഡിഗുംപെ
- Destination
- NuttyWays
- ©
കുമ്പളയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന പൊസഡിഗുംപെ എന്ന കുന്ന് സമുദ്രനിരപ്പില്‍ നിന്ന് 700 മീറ്ററോളം ഉയരത്തിലുള്ളതാണ്. യുവതലമുറയുടെയും ആഭ്യന്തര സഞ്ചാരികളുടെയും ഹരമായി മാറുകയാണ് ഈ കുന്ന്. ഈയടുത്ത കാലത്താണ് ആഭ്യന്തര സഞ്ചാരികളുടെ കുത്തൊഴുക്കിലൂടെ പൊസഡിഗുംപെ പ്രശസ്തമായി മാറിയത്.
ഇവിടെനിന്നും നോക്കിയാല്‍ കര്‍ണാടകത്തിലെ പ്രശസ്ത ഹില്‍സ്‌റ്റേഷനായ കുദ്രെമുഖും മംഗളൂരുവിനടുത്ത അറബിക്കടലും കാണാം. കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്ന ഈ കുന്നിന്‍പുറം പൈവളിഗെ പഞ്ചായത്തിലെ ധര്‍മത്തട്ക്കയിലാണ്. കാസര്‍കോട് നിന്നും 30 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം