ഇടുക്കി വന്യജീവി സങ്കേതം
- Destination
- NuttyWays
- ©
കേരളത്തിലെ ഏറ്റവുമധികം പ്രകൃതി ഭംഗിയുള്ള പ്രദേശങ്ങളിലൊന്നാണ് ഇടുക്കി. ഇവിടെ തൊടുപുഴ, ഉടുമ്പുഞ്ചോല താലുക്കുകളില്‍ 77 ചതുരശ്ര കിലോമീറ്ററിലായി വന്യജീവിസങ്കേതം പരന്നുകിടക്കുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 450 മുതല്‍ 748 വരെ മീറ്റര്‍ ഉയരത്തില്‍ ചെറുതോണി, പെരിയാര്‍ നദികളുടെ മധ്യത്തിലുള്ള വനമേഖലയിലാണ് ഇടുക്കി വന്യജീവിസങ്കേതം. ഇതിനെ ചുറ്റി മനോഹരമായ തടാകമുണ്ട്. തടാകത്തിലൂടെയുള്ള ബോട്ട് യാത്ര ഹരം പകരുന്ന അനുഭവമാണ്.
ആനകള്‍, കാട്ടുപോത്ത്, മ്ലാവ്, കാട്ടുപൂച്ച, കടുവ, കാട്ടുപന്നി തുടങ്ങിയ വന്യജീവികളെ ഇവിടെ ധാരാളമായി കാണാം. കൂടാതെ മൂര്‍ഖന്‍, അണലി, തുടങ്ങിയ വിഷപ്പാമ്പുകളും വിഷമില്ലാത്ത ഉരഗങ്ങളും വേഴാമ്പല്‍, മരംകൊത്തി, ബുള്‍ബുള്‍, കുരുവി തുടങ്ങിയ പക്ഷികളുമെല്ലാം ഇവിടെയുണ്ട്. തേക്കടിയിലെയും ഈ സങ്കേതത്തിലെയും വന്യജീവികള്‍ സമാനമാണ്.
ഇടുക്കി ജലസംഭരണിക്ക് ചുറ്റുമുള്ള വനപ്രദേശമാണ് ഇടുക്കി വന്യജീവിസങ്കേതത്തിലുൾപ്പെട്ടിരിക്കുന്നത്. ഇടുക്കി ജല വൈദ്യുത പദ്ധതിക്കായി എഴുഹെക്ടർ മഴക്കാടുകൾ മുറിച്ചുമാറ്റിയതിന്റെ ഫലമായി അവിടെത്തെ വന്യജീവികൾക്ക് കാര്യമായ നാശമുണ്ടായി. അത് കണക്കിലെടുത്ത് ചുറ്റുമുള്ള പ്രദേശം സംരക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.ഇടുക്കി വന്യജീവിസങ്കേതം തൊടുപുഴ, ഇടുക്കി,താലൂക്കുകളിലായാണ് വ്യാപിച്ച് കിടക്കുന്നത്. ഈ വന്യജീവി സങ്കേതത്തിന് 105.364 ചതുരശ്രകിലോമീറ്റർ വിസ്ത്രിതിയുണ്ട്.
1976 ഫെബ്രുവരി 9നാണ് ഇവിടം വന്യജീവി സങ്കേതമാക്കിയത്. സമുദ്രനിരപ്പിൽ നിന്നും അഞ്ഞൂറ് മുതൽ ആയിരം അടിവരെ മുകളിലാണ് ഈ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. .നിത്യഹരിതവനം, അർദ്ധ നിത്യഹരിത വനം, ഇലപൊഴിയും ഈർപ്പവനം, സവേന എന്നിങ്ങനെ വൈവിധ്യമാർന്ന വനഭൂമിയാണ് ഇടുക്കിയിലുള്ളത്. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ ഈ വന്യജീവി സങ്കേതത്തിലാണ് നിലകൊള്ളുന്നത്.