കട്ടിക്കയം വെള്ളച്ചാട്ടം

ഇല്ലിക്കല്കല്ലിന്റെ താഴെഭാഗം ആയിട്ട് വരും ഈ വെള്ളച്ചാട്ടം. ഒരാള്‍ പൊക്കത്തോളം വളര്‍ന്നു നില്‍ക്കുന്ന പുല്‍ചെടികള്‍ക്കിടയിലൂടെ, ഉരുളന്‍കല്ലുകള്‍ നല്ല രസത്തില്‍ പാകിയ ചെറു അരുവികളൊക്കെ കടന്നു വേണം ഈ കട്ടിക്കയം എന്ന മൂന്ന് തട്ടായി താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടത്തില്‍ എത്താന്‍.

2 അരുവികൾ കടന്ന് ബൈക്ക് തള്ളിയും നല്ല ഓഫ്‌റോഡ് നടത്തിയുമെ എത്താന്‍ കഴിയൂ.... അവിടെ നിന്ന് ഒരു മല ഇറങ്ങി നടക്കണം... ഏകദേശം 150 പടവുകൾ ഇറങ്ങി.... കാലിൽ നിരങ്ങിയും... വള്ളിയിൽ പിടിച്ചും വേണം ഇവിടെ എത്താൻ.... പ്ലാസ്റ്റിക്‌ തോരണം പോലെ തൂങ്ങി കിടക്കുന്ന വെള്ളചാട്ടമല്ല ഇത്... മഴ പെയ്യുന്ന പോലെ വെള്ളം തെറിക്കുന്ന... പല്ല് കൂട്ടിയിടിക്കുന്ന തണുപ്പുള്ള..... അങ്ങ് മലെന്ന് വരുന്ന നല്ല ഒന്നാംതരം കണ്ണാടി പോലെ തെളിഞ്ഞ വെള്ളം..... നല്ല തണുപ്പും... അപ്പുറത്തു കോട പുതച്ച മലകളും.... .

പൊതുവേ വെള്ളച്ചാട്ടത്തിനു താഴ്ഭാഗം അല്ലെ നമ്മള്‍ കാണുക. എന്നാലിവിടെ അങ്ങനെയല്ലാട്ടോ. അരുവിയായി ഒഴുകുന്ന ആദ്യ ഭാഗം മുതല്‍ താഴേക്കു പതിക്കുന്നിടം വരെ നടന്നു കാണാന്‍ പറ്റും.

Location : 9.7756667 , 76.8084434 View