ഞണ്ടിറുക്കി വെള്ളച്ചാട്ടം
- Destination
- NuttyWays
- ©
ഇടുക്കി തൊടുപുഴയിൽ നിന്നും 17km പോയാൽ പൂമാല എന്ന സ്ഥലത്താണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്, ഒരു പക്ഷേ ഒരു സ്റ്റേറ്റ് ഹൈവേ ഇല്ലാത്തത് കൊണ്ട് മാത്രം ആരും അറിയപ്പെടാതെ പോയ സ്ഥലം മഴക്കാലത്ത് തീർച്ചയായും വരേണ്ട എല്ലാരും കണ്ടിരിക്കേണ്ട അതിമനോഹരമായ വെള്ളച്ചാട്ടം ആണ് ഇത്.
ഇവിടുന്നു വാഗമൺ പോകുവാൻ വെറും 35 km മാത്രമേ ഉള്ളു അതുപോലെ മൂലമറ്റത്തേക്ക് എത്തുവാൻ 8km ഉം , അതുകൊണ്ട് വാഗമൺ ഉം ഇടുക്കിയും പോകുന്നവർ ഇവിടം കൂടി കണ്ട് പോയാൽ ഒരിക്കലും അത് ഒരു നഷ്ടമാകില്ല തീർച്ച, തൊടുപുഴ മൂലമറ്റം പോകുന്ന വഴിയിൽ കഞ്ഞാരിൽ നിന്ന് പൂമാലയിൽ ചെല്ലാം
ഏകദേശം 10 നില കെട്ടിടത്തിന്റെ ഉയരം ഉണ്ട് ഈ വെള്ളച്ചാട്ടത്തിനു. ഈ വെള്ളച്ചാട്ടത്തിന്റെ അടിയിൽ വരെ നമുക്ക് ചെല്ലുവാൻ സാധിക്കും. കുളിക്കാനും ഉള്ള സൗകര്യം ഉണ്ട്. പക്ഷെ സൂക്ഷിക്കണം. വഴുവഴുക്കുള്ള പാറകൾ ആണ്.
പാറയിടുക്കിലൂടെ പുറത്തേക്ക് വെള്ളം പതഞ്ഞ് ഒഴുകുന്നത് ഇവിടുത്തെ പ്രത്യേകതയാണ്. ചെപ്പുകുളം മലനിരയിൽ നിന്ന് ഉത്ഭവിക്കുന്ന ഈ ജലധാര ഞണ്ട് പോലെ തോന്നിക്കുന്ന ഒരു പാറയിൽ കൂടി താഴേക്ക് പതിക്കുന്നു. മഴക്കാലത്ത് മാത്രം സജീവമാണ് ഈ വെള്ളച്ചാട്ടം.. വേനൽക്കാലത്ത് അപകട സാധ്യത കുറഞ്ഞതും മഴക്കാലത്ത് അപകട സാധ്യതയേറിയതുമാണ് ഇവിടുത്തെ പാറകൾ. റോഡിൽ നിന്ന് 200 Meter ദൂരെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.