കുറുവ ദ്വീപ്
- Destination
- NuttyWays
- ©
മുത്തങ്ങയിൽ നിന്ന് 57 km ദൂരം ഉണ്ട് .ഇന്ത്യയിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപ് ആണ് വയനാട്ടിലെ കുറുവ ദ്വീപ്. കബിനി നദിയിലെ നദീതടത്തിൽ 950 ഏക്കർ വിസ്തീർണമുള്ള ഒരു ദ്വീപു സമൂഹമാണ് കുറുവദ്വീപ് കേരളത്തിൽ നിന്നും കിഴക്കോട്ട് ഒഴുകുന്ന നദിയായ കബനിയുടെ പോഷക നദിയിലാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്.
സംരക്ഷിത മേഖലയായ ഇവിടെ പലവിധത്തിലുള്ള പക്ഷികളും ഔഷധ ചെടികളും സസ്യങ്ങളും വളരുന്നു. 150 ഓളം ചെറുദ്വീപുകളുടെ കൂട്ടമാണ് ഈ പ്രദേശം. ഇപ്പോൾ കുറച്ചു കാലം മുന്നെ ചീങ്കണ്ണികളെ കണ്ടിട്ടുണ്ട് . അതുകൊണ്ടു സൂക്ഷിക്കുക . ടോക്കൺ ലഭിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള തിരിച്ചറിയൽ കാർഡ് നിർബന്ധമാണ് . ഒരു ദിവസം 200 ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ