കണ്ണാടി ബംഗ്ലാവ് അഥവാ സായിപ്പൻ ബംഗ്ലാവ്
- Destination
- NuttyWays
- ©
കൊല്ലം ജില്ലയിലെ തെന്മല പരപ്പാർഡാമിൽ സ്ഥിതിചെയ്യുന്ന പഴയ ഒരു ബംഗ്ലാവാണ് കണ്ണാടി ബംഗ്ലാവ് അഥവാ സായിപ്പൻ ബംഗ്ലാവ് എന്നറിയപ്പെടുന്നത്. 1885 കാലഘട്ടത്തിൽ പണിത ഈ ബംഗ്ലാവ്, 1984-ൽ തെന്മലഡാം കമ്മീഷൻ ചെയ്യുന്നതിനു മുമ്പായി വെള്ളത്തിൽ മുങ്ങിപ്പോയിരുന്നു.
ഇഷ്ടികയും സുർക്കി മിശ്രിതവുമാണ് കണ്ണാടി മാളികയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത്. പുനലൂർ പേപ്പർമിൽ സ്ഥാപിച്ച ബ്രിട്ടീഷ് വ്യവസായി ടി ജെ കാമറൂണാണ് ഈ കണ്ണാടി മാളിക പണിതത്. 145 വർഷത്തെ പഴക്കം അവകാശപ്പെടുന്ന ഈ ബംഗ്ലാവ്, 2013-ഇൽ ഡാമിലെ വെള്ളം താഴ്ന്നുപോയതിനെ തുടർന്ന് ആദ്യമായി തെളിഞ്ഞുവന്നു