മാർമല വെള്ളച്ചാട്ടം
- Destination
- NuttyWays
- ©
കോട്ടയം ജില്ലയിൽ, ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് മാർമല അരുവി വെള്ളച്ചാട്ടം. മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് അരുവിയിലാണ് ഈ വെള്ളച്ചാട്ടം.
കോട്ടയത്തെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണ് ഇത്. സമുദ്രനിരപ്പിൽനിന്ന് 3000 അടിവരെ ഉയർന്ന മലനിരകൾ അരുവിയുടെ സമീപപ്രദേശത്തുണ്ട്. 40 അടി ഉയരത്തിൽനിന്ന് താഴേക്കു പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം സഞ്ചാരികളെ ആകർഷിക്കുന്നു.
വെള്ളച്ചാട്ടത്തിനു താഴെ പ്രകൃതിദത്തമായ തടാകമുണ്ട്. വെള്ളച്ചാട്ടം കാണാൻ വരുന്നവർക്കു നീന്തിക്കുളിക്കാൻ കഴിയുംവിധം ഏറെ വിസ്തൃയിലാണ് ഈ കുളം. വർഷകാലത്ത് ശക്തമായ ഒഴുക്കായതു കാരണം അരുവിയിലും വെള്ളച്ചാട്ടത്തിലും പ്രവേശിക്കാനാവില്ല. വിനോദസഞ്ചാരികൾ ധാരാളമായി എത്താറുള്ള ഇല്ലിക്കൽ മലനിരകളും ഇല്ലിക്കൽകല്ലും ഇതിനടുത്താണ്.